x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുരുഷ ഡിബിൾസ് ഇ​ന്ത്യ സഖ്യത്തിന്

വെബ്ഡെസ്ക്
Published: September 6, 2026 10:55 PM IST | Updated: September 6, 2026 10:55 PM IST

ചിരാഗ് ഷെട്ടിയും സാത്വിക്സായ്‌രാജും

ഷെ​ന്‍​ഷെ​ന്‍: ചൈ​ന ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ ഡ​ബി​ള്‍​സ് കി​രീ​ടം ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്‌​സാ​യ്‌​രാ​ജ് - ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യ​ത്തി​ന്. ചൈ​ന​യു​ടെ ഹെ ​ജി​റ്റിം​ഗ്-​റെ​ന്‍ സി​യാ​ങ്യു കൂ​ട്ടു​കെ​ട്ടി​നെ​തി​രേ മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ സ​ഖ്യം കി​രീ​ട​ത്തി​ലെ​ത്തി​യ​ത്.

സാ​ത്വി​ക്-​ചി​രാ​ഗ് കൂ​ട്ടു​കെ​ട്ടി​ന്‍റെ ക​രി​യ​റി​ലെ 10-ാം ബി​ഡ​ബ്ല്യു​എ​ഫ് വേ​ള്‍​ഡ് ടൂ​ര്‍ കി​രീ​ട​മാ​ണി​ത്.

ഒ​രു മ​ണി​ക്കൂ​ര്‍ 10 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ 11-21, 21-13, 21-17 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ കൂ​ട്ടു​കെ​ട്ടി​ന്‍റെ ജ​യം. ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട​ശേ​ഷം ന​ട​ത്തി​യ ഉ​ജ്വ​ല തി​രി​ച്ചു​വ​ര​വ് ജ​യം.

ആ​ദ്യ ഗെ​യി​മി​ല്‍ ചൈ​നീ​സ് സ​ഖ്യം 5-0ന്‍റെ ​ലീ​ഡു​മാ​യി തു​ട​ക്കം മു​ത​ല്‍ കു​തി​പ്പ് ന​ട​ത്തി. തി​രി​ച്ചു​വ​രാ​ന്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ശ്ര​മി​ച്ചെ​ങ്കി​ലും 11-5, 18-10 എ​ന്നി​ങ്ങ​നെ ലീ​ഡ് നേ​ടി​യ ചൈ​നീ​സ് കൂ​ട്ടു​കെ​ട്ട് 21-11നു ​ഗെ​യിം സ്വ​ന്ത​മാ​ക്കി.

തു​ട​ര്‍​ന്നു​ള്ള നി​ര്‍​ണാ​യ​ക ഗെ​യി​മി​ല്‍ ഇ​ന്ത്യ​ന്‍ സ​ഖ്യം 2-0ന്‍റെ ​ലീ​ഡു​മാ​യി തു​ട​ങ്ങി. എ​ന്നാ​ല്‍, 3-3, 6-6 എ​ന്നി​ങ്ങ​നെ ചൈ​ന​ക്കാ​ര്‍ ഒ​പ്പം​പി​ടി​ച്ചു. എ​ന്നാ​ല്‍, 11-7, 17-11 എ​ന്നി​ങ്ങ​നെ ലീ​ഡ് നേ​ടി​യ ഇ​ന്ത്യ​ന്‍ ജോ​ഡി 21-13നു ​ഗെ​യിം കൈ​ക്ക​ലാ​ക്കി. ര​ണ്ടി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ഗെ​യി​മി​ലും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ആ​ധി​പ​ത്യം പു​ല​ര്‍​ത്തി.

Tags : Men'sDoubles India ChinaOpen Badminton Satwiksairaj ChiragShetty Sports

Recent News

Corehub Up