ലണ്ടൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷങ്ങൾ ഉടലെടുത്തതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർധനവ്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 116.20 ഡോളറായാണ് ഉയർന്നിരിക്കുന്നത്. നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
സൗദി അറേബ്യയിൽ അടുത്തിടെയുണ്ടായ ഹൂത്തി ആക്രമണങ്ങൾ ലോകത്തെ പ്രധാന എണ്ണ ഉത്പാദന മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ഉയർന്ന നിലയിലെത്തുകയും അമേരിക്കൻ ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 1.7 ശതമാനം ഉയർന്ന് 101.12 ഡോളറിലെത്തുകയും ചെയ്തു. തുടർച്ചയായ മൂന്നാം ആഴ്ചയിലാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ വർധന രേഖപ്പെടുത്തുന്നത്.
Tags : Fuel Prices hike Brent crude Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews