Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fuel Prices Hike

ഇ​ന്ധ​ന​വി​ല​യി​ൽ വ​ൻ വ​ർ​ധ​ന; ബ്രെ​ന്‍റ് ക്രൂ​ഡ് വി​ല ബാ​ര​ലി​ന് 116.20 ഡോ​ള​ർ

ല​ണ്ട​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തോ​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​ന്ധ​ന​വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വ്. ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 116.20 ഡോ​ള​റാ​യാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. നാ​ല് വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. 2022 ജൂ​ണി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്.

സൗ​ദി അ​റേ​ബ്യ​യി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ ഹൂ​ത്തി ആ​ക്ര​മ​ണ​ങ്ങ​ൾ ലോ​ക​ത്തെ പ്ര​ധാ​ന എ​ണ്ണ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ക്രൂ​ഡ് ഓ​യി​ൽ വി​ത​ര​ണ​ത്തെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ബ്രെ​ന്‍റ് ക്രൂ​ഡ് ഫ്യൂ​ച്ചേ​ഴ്സ് വി​ല ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തു​ക​യും അ​മേ​രി​ക്ക​ൻ ബെ​ഞ്ച്മാ​ർ​ക്കാ​യ വെ​സ്റ്റ് ടെ​ക്സ​സ് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് 1.7 ശ​ത​മാ​നം ഉ​യ​ർ​ന്ന് 101.12 ഡോ​ള​റി​ലെ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ആ​ഴ്ച​യി​ലാ​ണ് ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

Latest News

Corehub Up