x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​​​ർ​​​മാ​​​ണക്കരാ​​​ർ ന​​​ൽ​​​കി​​​യതില്‍ ക്ര​​​മ​​​ക്കേ​​​ട്; അ​ന്വേ​ഷ​ണം സ്വാ​ഗ​തം ചെ​യ്യു​ന്നു: പി.​പി.​ ദി​വ്യ

വെബ്ഡെസ്ക്
Published: October 24, 2026 03:22 AM IST | Updated: October 24, 2026 03:22 AM IST

പി.​​​പി.​​​ ദി​​​വ്യ.

ക​​​ണ്ണൂ​​​ർ: കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷ​​​മ്മാ​​​സി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച വി​​​ജി​​​ല​​​ൻ​​​സ് പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തെ സ​​​ർ​​​വാ​​​ത്മ​​​നാ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി പി.​​​പി.​​​ ദി​​​വ്യ.

അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്ക​​​ട്ടെ, സ​​​ത്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ര​​​ട്ടെ. ഏ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ടും പൂ​​​ർ​​​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കും. എ​​​നി​​​ക്ക് ഒ​​​ന്നും ഒ​​​ളി​​​ക്കാ​​​നി​​​ല്ല. ആ​​​രെ​​​യും ഭ​​​യ​​​ക്കാ​​​നു​​​മി​​​ല്ല- ദി​​​വ്യ ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ചു.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഒ​​​രി​​​ഞ്ച് ഭൂ​​​മി​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ മു​​​ഹ​​​മ്മ​​​ദ് ഷ​​​മ്മാ​​​സി​​​ന്‍റെ പേ​​​രി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ന​​​ൽ​​​കാ​​​ൻ പോ​​​ലും ഞാ​​​ൻ ത​​​യാ​​​റാ​​​ണ്. അ​​​ത്ര​​​ത്തോ​​​ളം ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മു​​​ണ്ട് എ​​​നി​​​ക്ക്.

അ​​​ന്വേ​​​ഷ​​​ണം പേ​​​ടി​​​ച്ച് നാ​​​ടു​​​വി​​​ടാ​​​നോ അ​​​ന്വേ​​​ഷ​​​ണം നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ ഇ​​​ട​​​പെ​​​ടാ​​​നോ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ല. ഭ​​​യ​​​ന്നു വി​​​റ​​​ച്ച് മാ​​​ള​​​ത്തി​​​ലൊ​​​ളി​​​ക്കാ​​​നും ത​​​യാ​​​റ​​​ല്ല.

ജ​​​ന​​​കീ​​​യ മു​​​ഖം​​​മൂ​​​ടി ധ​​​രി​​​ച്ചു രാ​​​ഷ്്ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കൊ​​​പ്പം ഇ​​​രു​​​ന്നു മ​​​റു​​​തോ​​​ണി​​​യി​​​ൽ പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന യൂ​​​ദാ​​​സു​​​മാ​​​രു​​​ടെ മു​​​ഖം​​മൂ​​​ടി​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​രേ​​​ണ്ട സ​​​മ​​​യ​​​ത്ത് ജ​​​ന​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ലെ​​​ത്തു​​​മെ​​​ന്നും അ​​​വ​​​ർ ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് കെ​എ​സ്‌​യു നേ​താ​വി​ന്‍റെ പ​രാ​തി

ക​​​ണ്ണൂ​​​ർ: സി​​​പി​​​എം നേ​​​താ​​​വും ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ പി.​​​പി. ദി​​​വ്യ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത് കെ​​​എ​​​സ്‌​​​യു മു​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷ​​​മ്മാ​​​സ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി.

2025 ജ​​​നു​​​വ​​​രി 22നാ​​​ണ് ‘കാ​​​ർ​​​ട്ട​​​ൺ ഇ​​​ന്ത്യ അ​​​ലൈ​​​ൻ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്’ എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചും, ക​​​മ്പ​​​നി​​​ക്ക് വ​​​ഴി​​​വി​​​ട്ട് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ക​​​രാ​​​റു​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ളും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഷ​​​മ്മാ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

ഫെ​​​ബ്രു​​​വ​​​രി 21ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് നേ​​​രി​​​ട്ടെ​​​ത്തി അ​​​ഴി​​​മ​​​തി​​​യും ബി​​​നാ​​​മി ഇ​​​ട​​​പാ​​​ടു​​​ക​​​ളും സം​​​ബ​​​ന്ധി​​​ച്ച് തെ​​​ളി​​​വു​​​ക​​​ൾ സ​​​ഹി​​​തം വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി​​​യ ന​​​ൽ​​​കി.

എ​​​ന്നാ​​​ൽ, ആ​​​റു മാ​​​സ​​​മാ​​​യി​​​ട്ടും പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ക​​​യോ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം പോ​​​ലും മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യോ ചെ​​​യ്തി​​​ല്ല.ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​ഗ​​​സ്റ്റ് 18ന് ​​​ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കുകയായിരുന്നു.

 

Tags : Irregularities ConstructionContract Investigation Welcome Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up