x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: October 24, 2026 03:07 AM IST | Updated: October 24, 2026 03:07 AM IST

ഷി​​​ജി​​​ൻ , അ​​​ഞ്ജ​​​ന

കോ​​​ഴി​​​ക്കോ​​​ട്: കു​​​റ്റി​​​ക്കാ​​​ട്ടൂ​​​രി​​​ൽ നാ​​​ലു​​​മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് പൊ​​​ലി​​​സ്. കു​​​റ്റി​​​ക്കാ​​​ട്ടൂ​​​ർ വ​​​യ​​​ൽ​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​യാ​​​യ ഷി​​​ജി​​​ൻ (29), ഭാ​​​ര്യ അ​​​ഞ്ജ​​​ന എ​​​ന്നി​​​വ​​​രെ​​​യാ​​​ണു മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. സു​​​ഖ​​​മി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച കു​​​ഞ്ഞ് മ​​​ർ​​​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​നാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. രാ​​​ത്രി വി​​​ളി​​​ച്ചി​​​ട്ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും മൂ​​​ക്കി​​​ലൂ​​​ടെ ക​​​ഫം വ​​​ന്നെ​​​ന്നും പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു നാ​​​ലു​ മാ​​​സം പ്രാ​​​യ​​​മാ​​​യ പെ​​​ൺ​​​കു​​​ഞ്ഞി​​​നെ ര​​​ക്ഷി​​​താ​​​ക്ക​​​ൾ പൂ​​​വാ​​​ട്ടു​​​പ​​​റ​​​മ്പി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

ആ​​​രോ​​​ഗ്യ​​​നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് കു​​​ഞ്ഞി​​​നെ പി​​​ന്നീ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റി​​​യെ​​​ങ്കി​​​ലും കു​​​ട്ടി​​​യു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്ന് പൊ​​​ലി​​​സ് അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​പ്പോ​​​ൾ​​​ത​​​ന്നെ മ​​​ര​​​ണ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത സം​​​ശ​​​യി​​​ച്ചി​​​രു​​​ന്നു. കു​​​ഞ്ഞി​​​ന്‍റെ അ​​മ്മ​​യ അ​​​ഞ്ജ​​​ന​​​യെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ൽ​​​നി​​​ന്നാ​​​ണ് ഭ​​​ർ​​​ത്താ​​​വ് നി​​​ര​​​ന്ത​​​രം കു​​​ഞ്ഞി​​​നെ മ​​​ർ​​​ദി​​​ക്കാ​​​റു​​​ണ്ടെ​​​ന്ന കാ​​​ര്യം അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ബോ​​​ധ്യ​​​മാ​​​യ​​​ത്. സ​​​മാ​​​ന​​​മാ​​​യ മൊ​​​ഴി അ​​​ഞ്ജ​​​ന മ​​​ജി​​​സ്‌​​​ട്രേ​​​റ്റി​​​ന് മു​​​ന്പി​​​ലും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​വ​​​രെ​​​യും പ്ര​​​തി​​​ചേ​​​ർ​​​ത്ത് ശാ​​​സ്ത്രീ​​​യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചാ​​​ണ് പൊ​​​ലി​​​സ് അ​​​ന്വേ​​​ഷ​​​ണം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​യ​​​ത്.

കൊ​​​ല​​​ക്കു​​​റ്റം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​കു​​​പ്പു​​​ക​​​ളാ​​​ണു പി​​​താ​​​വി​​​നെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ർ​​​ദ​​​ന വി​​​വ​​​രം മ​​​റ​​​ച്ചു​​​വ​​​ച്ചു​​​വെ​​​ന്ന കു​​​റ്റ​​​മാ​​​ണ് അ​​മ്മ​​യ്ക്കെ​​തി​​​രേ​​​യു​​​ള്ള​​​ത്. പ്ര​​​തി​​​ക​​​ളെ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Tags : Babydeath Parents Arrested Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up