പാലക്കാട്: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മംഗലം ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു. ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വരെ ആവശ്യാനുസരണം 24ന് രാവിലെ എട്ടിന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ സാഹചര്യമനുസരിച്ച് സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കാം. അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും, താഴെ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ മുന്നറിയിപ്പ് നൽകി.
Tags : Mangalam Dam Shutters Open High Alert Residents Riverbanks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash