Kerala
മണ്ണാർക്കാട്: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിനുതന്നെ തുറന്നുപ്രവർത്തിക്കുന്നതിനുള്ള വിപുലമായ തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.
പുതിയ അധ്യയനവർഷത്തെ ഏറ്റവും മികച്ച രീതിയിൽ സ്വാഗതംചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേർത്തു നിർദേശങ്ങൾ നൽകിയതായി മന്ത്രി പറഞ്ഞു.
സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ കർശനനിർദേശം നൽകി.
District News
നെയ്യാറ്റിന്‍കര: പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നഗരസഭ പരിധിയിലെ പല പൊതുവിദ്യാലയങ്ങളിലും ശുചീകരണ പ്രവൃത്തികള്‍ തുടങ്ങിയില്ലെന്ന് ആക്ഷേപം.
നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാലയങ്ങളുടെയെല്ലാം സ്ഥിതി ഏറെക്കുറെ ഒരേപോലെയാണ്. മഴ തുടങ്ങിയതിനു ശേഷമാണ് മഴക്കാല പൂര്‍വ ശുചീകരണത്തിനു തുടക്കം കുറിച്ചതെന്ന് ആരോപണമുണ്ട്. മുന്‍കാലങ്ങളിലെ രീതി ആവര്‍ത്തിച്ചെന്ന ആക്ഷേപവും അക്കാര്യത്തില്‍ പറയപ്പെടുന്നു.
അതേ സമയം, പൊതുവിദ്യാലയങ്ങളുടെ കാര്യത്തില്‍ നഗരസഭ ജാഗ്രത പുലര്‍ത്തിയേ മതിയാകൂവെന്നു രക്ഷിതാക്കളും നാട്ടുകാരും ചൂണ്ടിക്കാട്ടി. പല വിദ്യാലയങ്ങളിലെയും ക്ലാസ് മുറികള്‍ക്കു സമീപം കാടുംപടര്‍പ്പും വളര്‍ന്നിട്ടുണ്ട്. രണ്ടുമാസത്തെ മധ്യവേനലവധിക്കാലത്ത് സ്കൂള്‍ പരിസരം വൃത്തിയോടെ സൂക്ഷിക്കുന്നതില്‍ വേണ്ടത്ര സൂക്ഷ്മത പുലര്‍ത്താറില്ലെന്ന പരാതി അധികൃതര്‍ മുഖവിലയ്ക്കെടുക്കാറുമില്ല.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും സംയുക്തമായി പ്രവര്‍ത്തിച്ചാലേ സ്കൂള്‍ പരിസരങ്ങളിലെ കാടും പടലവുമെല്ലാം പ്രവേശനോത്സവത്തിനു മുന്‍പ് വെട്ടിത്തെളിക്കാനാവുകയുള്ളൂ. ആരോഗ്യവിഭാഗത്തിനു കീഴിലുള്ള നഗരസഭ ശുചീകരണ ജീവനക്കാരെയാണ് പലപ്പോഴും പൊതുവിദ്യാലയ പരിസരം പ്രവേശനോത്സവത്തിനു മുന്നോടിയായി വൃത്തിയാക്കാന്‍ നിയോഗിക്കാറുള്ളത്.
വിദ്യാലയങ്ങളിലെ അധ്യാപകരും രക്ഷിതാക്കളും ഒരേമനസോടെ തദ്ദേശസ്വയംഭരണ സ്ഥാ പനങ്ങളിലെ ജനപ്രതിനിധികളുമായി സഹകരിച്ച് രംഗത്തിറങ്ങിയാല്‍ ഈ കാടും പടലവുമൊക്കെ വെട്ടിത്തെളിച്ച് സ്കൂള്‍ പരിസരം മനോഹരമാക്കാനാവുമെന്ന ആശയം നെയ്യാറ്റിന്‍കര നഗരസഭയില്‍ പ്രാവര്ത്തികമാകാറില്ലെന്നും ആക്ഷേപമുണ്ട്. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ അങ്ങിങ്ങായി ശുചീകരണ പ്രവൃത്തികള്‍ നടക്കാറുള്ളതാണ് പതിവെന്ന ആരോപണവും കുറവല്ല.
Sports
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബൗഡ്മിന്റണിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ കടന്നു. ഇന്ന് നടന്ന പുരുഷ ഡബിൾസ് വിഭാഗം ക്വാർട്ടറിൽ ജപ്പാന്റെ തമുക്കി നൊമൂറ-യുയ്ച്ചി ഷിമോഗാമി സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ: 21-12, 21-13.
ശനിയാഴ്ചയാണ് സെമി ഫൈനൽ പോരാട്ടം. സെമിയിൽ മലേക്ഷ്യയുടെ ഗോഹ് സെ ഫെയ്-നൂർ ഇസുദ്ദീൻ സഖ്യമാണ് സാത്വിക്-ചിരാഗ് സഖ്യത്തിന്റെ എതിരാളികൾ.
Kerala
തിരുവനന്തപുരം: ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നടതുറന്ന് ദീപം തെളിയിച്ചു.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. വെള്ളിയാഴ്ച രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. പൂജകൾ പൂർത്തിയാക്കി 19ന് രാത്രി പത്തിന് നട അടയ്ക്കും. പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് 25ന് വീണ്ടും നടതുറക്കും. 26നാണ് പ്രതിഷ്ഠാദിനം.
Kerala
പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട 12ന് വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നടതുറന്ന് ദീപം തെളിയിക്കും.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. 13ന് രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കുക. 13 മുതൽ ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കുംഭമാസ പൂജകൾ പൂർത്തിയാക്കി 17ന് രാത്രി പത്തിന് നട അടയ്ക്കും.
Education
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ നാലുവര്‍ഷ ഓണേഴ്സ് ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി (ഓണേഴ്സ്) ബയോളജി, ബികോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ ബിരുദ പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ഇതില്‍ ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം കാപിറ്റല്‍ സെന്ററിലും മറ്റ് പ്രോഗ്രാമുകള്‍ പെരിയ കാമ്പസിലുമാണ് നടക്കുന്നത്.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി- യുജി) യിലൂടെയാണ് പ്രവേശനം. 30നു രാത്രി 11.50 വരെ www.cukerala.ac.in, www.cuet.nta.nic.in എന്നിവ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. 31നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം.
പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കോ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യത. എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്ക് അഞ്ചു ശതമാനം ഇളവ് ലഭിക്കും. ഫെബ്രുവരി രണ്ടു മുതല്‍ നാല് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും.
പരീക്ഷാകേന്ദ്രം സംബന്ധിച്ച അറിയിപ്പ് പിന്നീട് ലഭിക്കും. മേയ് 11 മുതല്‍ 31 വരെ തീയതികളിലാകും പരീക്ഷ.
Kerala
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട തുറന്നു. വൈകുന്നേരം 4.55ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
ഉച്ചയ്ക്ക് ഒന്നു മുതല്‍ സന്നിധാനത്തേക്ക് കടത്തിവിട്ട ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദർശനത്തിനായി നടപ്പന്തലിൽ കാത്തിരുന്നത്.
കഴിഞ്ഞ ഒരുവര്‍ഷത്തെ ശബരിമല മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി ടി.വാസുദേവന്‍ നമ്പൂതിരിയും രാത്രി 10ന് നടഅടച്ചശേഷം പതിനെട്ടാംപടി ഇറങ്ങി നാട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക.