x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ സ്കൂളുകൾ തുറക്കാറായി: ശുചീകരണം പൂർത്തിയായില്ല

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: May 19, 2026 06:01 AM IST | Updated: May 19, 2026 06:01 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പ​ല പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം.


നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ എ​ല്‍​പി മു​ത​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യെ​ല്ലാം സ്ഥി​തി ഏ​റെ​ക്കു​റെ ഒ​രേ​പോ​ലെ​യാ​ണ്. മ​ഴ തു​ട​ങ്ങി​യ​തി​നു ശേ​ഷ​മാ​ണ് മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. മു​ന്‍​കാ​ല​ങ്ങ​ളി​ലെ രീ​തി ആ​വ​ര്‍​ത്തി​ച്ചെ​ന്ന ആ​ക്ഷേ​പ​വും അ​ക്കാ​ര്യ​ത്തി​ല്‍ പ​റ​യ​പ്പെ​ടു​ന്നു.

അ​തേ സ​മ​യം, പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ ജാ​ഗ്ര​ത പു​ല​ര്‍​ത്തി​യേ മ​തി​യാ​കൂവെ​ന്നു ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടി. പ​ല വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും ക്ലാ​സ് മു​റി​ക​ള്‍​ക്കു സ​മീ​പം കാ​ടുംപ​ട​ര്‍​പ്പും വ​ള​ര്‍​ന്നി​ട്ടു​ണ്ട്. ര​ണ്ടുമാ​സ​ത്തെ മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് സ്കൂ​ള്‍ പ​രി​സ​രം വൃ​ത്തി​യോ​ടെ സൂ​ക്ഷി​ക്കു​ന്ന​തി​ല്‍ വേ​ണ്ട​ത്ര സൂ​ക്ഷ്മ​ത പു​ല​ര്‍​ത്താ​റി​ല്ലെ​ന്ന പ​രാ​തി അ​ധി​കൃ​ത​ര്‍ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​റു​മി​ല്ല.

ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യും ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ലേ സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ കാ​ടും പ​ട​ല​വു​മെ​ല്ലാം പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു മു​ന്പ് വെ​ട്ടി​ത്തെ​ളി​ക്കാ​നാ​വു​ക​യു​ള്ളൂ. ആ​രോ​ഗ്യവി​ഭാ​ഗ​ത്തി​നു കീ​ഴി​ലു​ള്ള ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രെ​യാ​ണ് പ​ല​പ്പോ​ഴും പൊ​തു​വി​ദ്യാ​ല​യ പ​രി​സ​രം പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി വൃ​ത്തി​യാ​ക്കാ​ന്‍ നി​യോ​ഗി​ക്കാ​റു​ള്ള​ത്.

വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​രേമ​ന​സോടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​ പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് രം​ഗ​ത്തി​റ​ങ്ങി​യാ​ല്‍ ഈ ​കാ​ടും പ​ട​ല​വു​മൊ​ക്കെ വെ​ട്ടി​ത്തെ​ളി​ച്ച് സ്കൂ​ള്‍ പ​രി​സ​രം മ​നോ​ഹ​ര​മാ​ക്കാ​നാ​വു​മെ​ന്ന ആ​ശ​യം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​കാ​റി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സ്കൂ​ള്‍ തു​റ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കേ അ​ങ്ങി​ങ്ങാ​യി ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കാ​റു​ള്ള​താ​ണ് പ​തി​വെ​ന്ന ആ​രോ​പ​ണ​വും കു​റ​വ​ല്ല.

Tags : nattu vishesham Schools are about open

Recent News

Corehub Up