കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഉപയോഗശൂന്യമായി തുരുമ്പിച്ച് കിടക്കുന്ന യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും അടിയന്തരമായി എടുത്തുമാറ്റണമെന്ന ആവശ്യം ശക്തം. പഞ്ചായത്ത് ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ സ്ഥലമില്ലാത്ത അവസ്ഥയില്‍ ഉപയോഗശൂന്യമായ യന്ത്രങ്ങള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം.
പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ച് യന്ത്രങ്ങള്‍ എത്രയും വേഗം അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ പഞ്ചായത്ത് ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : machinery obstructing parking must be removed