x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറി: മാർ റാഫേൽ തട്ടിൽ

വെബ്ഡെസ്ക്
Published: July 21, 2026 12:35 AM IST | Updated: July 21, 2026 12:35 AM IST

മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ.

കൊ​​​ച്ചി : രാ​​​ജ്കോ​​​ട്ട് രൂ​​​പ​​​ത​​​യു​​​ടെ അ​​​ന്ത​​​രി​​​ച്ച മു​​​ൻ ബി​​​ഷ​​​പ് മാ​​​ർ ഗ്രി​​​ഗ​​​റി ക​​​രോ​​​ട്ടെ​​​മ്പ്രേ​​​ൽ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​മു​​​ള്ള മി​​​ഷ​​​ന​​​റി​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ.

പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ ചെ​​​മ്മ​​​ല​​​മ​​​റ്റ​​​ത്തു ജ​​​നി​​​ച്ച ഗ്രി​​​ഗ​​​റി പി​​​താ​​​വ് ത​​​ന്‍റെ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ത​​​നി​​​മ​​​യും പാ​​​ര​​​മ്പ​​​ര്യ​​​വും ജീ​​​വി​​​ത​​​ത്തി​​​ലു​​​ട​​​നീ​​​ളം കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ച മി​​​ഷ​​​ന​​​റി മെ​​​ത്രാ​​​നാ​​​യി​​​രു​​​ന്നു.

സ​​​ഭ​​​യു​​​ടെ അ​​​പ്പ​​​സ്തോ​​​ലി​​​ക പാ​​​ര​​​മ്പ​​​ര്യ​​​ങ്ങ​​​ളെ ഹൃ​​​ദ​​​യ​​​ത്തോ​​​ടു ചേ​​​ർ​​​ത്തു​​​പി​​​ടി​​​ച്ച അ​​​ദ്ദേ​​​ഹം, സീ​​​റോ​​​മ​​​ല​​​ബാ​​​ർ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ആ​​​ത്മീ​​​യ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി അ​​​ക്ഷീ​​​ണം പ​​​രി​​​ശ്ര​​​മി​​​ച്ചു.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യ്ക്ക് സ്വ​​​ന്തം പ്ര​​​ദേ​​​ശ​​​ത്തി​​​നു വെ​​​ളി​​​യി​​​ൽ അ​​​ജ​​​പാ​​​ല​​​ന ശു​​​ശ്രൂ​​​ഷാ​​​ഘ​​​ട​​​ന​​​യും രൂ​​​പ​​​ത​​​ക​​​ളും രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രി​​​ശു​​​ദ്ധ സിം​​​ഹാ​​​സ​​​ന​​​ത്തി​​​നും സി​​​ന​​​ഡി​​​നും വ​​​ലി​​​യ സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ പി​​​താ​​​വി​​​ന്‍റെ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​ത്തോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്ന് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ അ​​​നു​​​സ്മ​​​രി​​​ച്ചു.

ശ​​​ക്ത​​​മാ​​​യ നേ​​​തൃ​​​പാ​​​ട​​​വ​​​വും അ​​​തു​​​ല്യ​​​മാ​​​യ ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വ​​​വും അ​​​ഗാ​​​ധ​​​മാ​​​യ അ​​​റി​​​വും ഒ​​​ത്തി​​​ണ​​​ങ്ങി​​​യ വ്യ​​​ക്തി​​​ത്വ​​​മാ​​​യി​​​രു​​​ന്നു ഗ്രി​​​ഗ​​​റി പി​​​താ​​​വി​​​ന്‍റേ​​​ത്. മി​​​ക​​​ച്ചൊ​​​രു വാ​​​ഗ്‌​​​മി​​​യും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം സി​​​ന​​​ഡു​​​ക​​​ളി​​​ലെ സ​​​ജീ​​​വ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ലൂ​​​ടെ സി​​​ന​​​ഡാ​​​ത്മ​​​ക​​​ത​​​യെ ഏ​​​റെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി.

ദ​​​ളി​​​ത് വി​​​കാ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നും സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് മി​​​ഷ​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ന്ന​​​തി​​​നും ഗ്രി​​​ഗ​​​റി പി​​​താ​​​വ് സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ർ​​​ത്ത​​​ന രം​​​ഗ​​​ത്തി​​​ന് പു​​​തി​​​യ ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​നു​​​സ്മ​​​രി​​​ച്ചു.

അ​​​ഭി​​​വ​​​ന്ദ്യ ഗ്രി​​​ഗ​​​റി പി​​​താ​​​വി​​​ന്‍റെ വേ​​​ർ​​​പാ​​​ടി​​​ൽ ദുഃ​​​ഖി​​​ത​​​രാ​​​യി​​​രി​​​ക്കു​​​ന്ന രാ​​​ജ്കോ​​​ട്ട് രൂ​​​പ​​​താം​​​ഗ​​​ങ്ങ​​​ളെ സ​​​ഭ​​​യു​​​ടെ അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യും പി​​​താ​​​വി​​​ന്‍റെ ആ​​​ത്മ​​​ശാ​​​ന്തി​​​ക്കാ​​​യി പ്രാ​​​ർ​​​ഥി​​​ക്കു​​​ന്ന​​​താ​​​യും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​റി​​​യി​​​ച്ചു.

സം​​​സ്കാ​​​രം ഇ​​​ന്ന്

രാ​​​​​​​​ജ്‌​​​​​​​​കോ​​​​​​​​ട്ട്: ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ന്ത​​​രി​​​ച്ച ഗു​​​​​​​​ജ​​​​​​​​റാ​​​​​​​​ത്തി​​​​​​​​ലെ രാ​​​​​​​​ജ്‌​​​​​​​​കോ​​​​​​​​ട്ട് സീ​​​​​​​​റോ​​​​​​​​മ​​​​​​​​ല​​​​​​​​ബാ​​​​​​​​ര്‍ രൂ​​​​​​​​പ​​​​​​​​ത​​​​​​​​യു​​​​​​​​ടെ മു​​​​​​​​ന്‍ ബി​​​​​​​​ഷ​​​​​​​​പ് മാ​​​​​​​​ര്‍ ഗ്രി​​​​​​​​ഗ​​​​​​​​റി ക​​​രോ​​​ട്ടെ​​​മ്പ്രേ​​​ൽ സി​​​​​​​​എം​​​​​​​​ഐ​​​യു​​​ടെ (93) സം​​​സ്കാ​​​ര ശ്രൂ​​​ഷ​​​ക​​​ൾ ഇ​​​ന്നു ന​​​ട​​​ക്കും. ഉ​​​​​​​​ച്ച​​​​​​​​ക​​​​​​​​ഴി​​​​​​​​ഞ്ഞു ര​​​​​​​​ണ്ടി​​​​​​​​ന് രാ​​​​​​​​ജ്‌​​​​​​​​കോ​​​​​​​​ട്ട് സേ​​​​​​​​ക്ര​​​​​​​​ഡ് ഹാ​​​​​​​​ര്‍ട്ട് ക​​​​​​​​ത്തീ​​​ഡ്ര​​​ലി​​​​​​​​ലാ​​​ണ് (പ്രേം ​​​​​​​​മ​​​​​​​​ന്ദി​​​​​​​​ര്‍) ശു​​​ശ്രൂ​​​ഷ​​​ക​​​ൾ.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. രാ​​​ജ്‌​​​കോ​​​ട്ട് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് ചി​​​റ്റൂ​​​പ്പ​​​റ​​​മ്പി​​​ൽ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും.

Tags : MarGregoryCarotemprel visionary missionary MarRaphaelThattil Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up