x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് നാ​ട്ടു​കാ​രു​ടെ 'കാ​മ​റ'

വെബ് ഡെസ്ക്
Published: July 21, 2026 02:15 AM IST | Updated: July 21, 2026 02:15 AM IST

ദേ​ശീ​യ​പാ​ത അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്ത് ബ​സു​ക​ളു​ടെ ഓ​ട്ടം നി​രീ​ക്ഷി​ക്കു​ന്ന നാ​ട്ടു​കാ​ർ.

വ​ട​ക്ക​ഞ്ചേ​രി: സ്വ​കാ​ര്യ ബ​സു​കാ​ർ സൂ​ക്ഷി​ക്കു​ക. ദേ​ശീ​യ​പാ​ത അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് നി​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സ​ർ​വീ​സ് റോ​ഡു​വ​ഴി പോ​കാ​തെ ദേ​ശീ​യ​പാ​ത​പാ​ത​വ​ഴി പാ​ഞ്ഞു പോ​യാ​ൽ നി​ങ്ങ​ളു​ടെ പേ​രും സ​മ​യ​വും ന​മ്പ​റും കു​റി​ച്ചെ​ടു​ത്ത് നാ​ട്ടു​കാ​ർ പോ​ലീ​സ് അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കും. പി​ന്നാ​ലെ ശ​ക്ത​മാ​യ ന​ട​പ​ടി വ​രും.
ദേ​ശീ​യ​പാ​ത അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ പി​ട​ഞ്ഞു വീ​ഴു​ന്ന​തു കാ​ണാ​ൻ ഇ​നി​യും ശ​ക്തി​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ സ്വ​കാ​ര്യ​ബ​സു​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ കാ​വ​ലി​രി​ക്കു​ന്ന​ത്. ര​ണ്ടോ മൂ​ന്നോ പേ​ർ മാ​റി​മാ​റി സെ​ന്‍റ​റി​ലു​ണ്ടാ​കും. സ​ർ​വീ​സ് റോ​ഡു​വ​ഴി പോ​കാ​ത്ത ബ​സു​കാ​രെ ഇ​നി ഉ​പ​ദേ​ശി​ക്കാ​നോ അ​വ​രു​മാ​യി ഏ​റ്റു​മു​ട്ട​ലി​നേ നാ​ട്ടു​ക്കാ​രി​ല്ല.

വ​ർ​ഷ​ങ്ങ​ളേ​റെ നീ​ണ്ട കാ​ല​യ​ള​വി​ൽ നി​ര​വ​ധി ത​വ​ണ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ ബ​സു​കാ​രോ​ടു പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്.
വീ​ണ്ടും തെ​റ്റ് ആ​വ​ർ​ത്തി​ച്ച് അ​പ​ക​ട​ങ്ങ​ൾ തു​ട​രു​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ർ രം​ഗ​ത്തു വ​ന്നി​ട്ടു​ള്ള​ത്.

കാ​വ​ലി​രി​ക്കു​മ്പോ​ഴും ചി​ല ബ​സു​കാ​ർ ദേ​ശീ​യ​പാ​ത വ​ഴി പോ​കു​ന്നു​ണ്ട്. ഈ ​ബ​സു​കാ​രെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും പോ​ലീ​സും ക​ണ്ണ​ട​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യാ​ൽ മ​റ്റു കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.


നി​യ​മം എ​ല്ലാ​വ​ർ​ക്കും ബാ​ധ​കം

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സു​ക​ൾ സി​ഗ്ന​ലൊ​ന്നും കാ​ണി​ക്കാ​തെ പെ​ട്ടെ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തു​മ്പോ​ൾ പു​റ​കി​ൽ​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് പി​റ​കി​ൽ വാ​ഹ​നം ഓ​ടി​ച്ചു പോ​കാ​ൻ പേ​ടി​യാ​ണെ​ന്നാ​ണ് മ​റ്റു വാ​ഹ​ന ഉ​ട​മ​ക​ളും പ​റ​യു​ന്നു. അ​പ​ക​ട​മു​ണ്ടാ​കു​മ്പോ​ൾ എ​താ​നും മ​ണി​ക്കൂ​ർ​സ​മ​യം ബ​സു​ക​ൾ സ​ർ​വീ​സ് റോ​ഡു​വ​ഴി പോ​കും.​അ​തു ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും പ​ഴ​യ​പ​ടി ദേ​ശീ​യ​പാ​ത വ​ഴി​യാ​ണ് പാ​യു​ക. സ​ർ​വീ​സ് റോ​ഡ് വ​ഴി പോ​കു​മ്പോ​ൾ മൂ​ന്ന് ഹം​പു​ക​ളു​ണ്ടെ​ന്നും ഇ​തു സ​മ​യ​ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ബ​സു​ക്കാ​രു​ടെ ന്യാ​യീ​ക​ര​ണം. സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് റോ​ഡു​വ​ഴി പോ​യി​ല്ലെ​ങ്കി​ൽ സ​ർ​വ​സ് ലം​ഘ​ന​മാ​യി ക​ണ്ട് ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നു നി​യ​മ​മു​ണ്ടെ​ങ്കി​ലും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും അ​ന​ങ്ങു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up