യുഹാനോന്‍ മാര്‍ തെയോഡോഷ്യസ് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നു.
ഭരണങ്ങാനം: ലോകത്തിന്റെ മുന്പില് ഒരു പ്രശസ്തിയും സ്വന്തമാക്കാതെ ഈ ഭൂമിയില്‍ ജീവിച്ചു കടന്നുപോയ ഒരു സമര്‍പ്പിതയെ, ഒരു സന്യാസിനിയെ ഇന്ന് ദൈവം പ്രശസ്തയാക്കിയിരിക്കുന്നുവെന്ന് സീറോ മലങ്കര മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ യുഹാനോന്‍ മാര്‍ തെയഡോഷ്യസ് പറഞ്ഞു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
നിര്‍മിത ബുദ്ധിയുടെയും സോഷ്യല്‍ മീഡിയയുടെയും ഉപഭോഗ സംസ്കാരത്തിന്റെയും ഈ കാലഘട്ടത്തില്‍ വലിയ ആവേശവും പ്രത്യാശയും ആന്തരിക സമാധാനവും നല്കുവാന് അല്‍ഫോന്‍സാമ്മയ്ക്ക് കഴിയുന്നതായും ബിഷപ് പറഞ്ഞു.
ഇന്നലെ അല്ഫോന്സിയന് ബാലദിനമായി ആചരിച്ചു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദ പ്രാര്‍ഥനയും നടത്തി.
ഷംഷാബാദ് രൂപത സഹായ മെത്രാന് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍, ഫാ.ഡോ. ജോര്‍ജ് ചേപ്പില സിഎസ്ടി, ഫാ. ബിബിന്‍ പടന്നമാക്കല്‍, ഫാ. ജോര്‍ജ് മടിക്കാങ്കല്‍ സിആര്‍എം, ഫാ. ജോസഫ് മുണ്ടയ്ക്കല്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. മാത്യു വാഴയ്ക്കാപ്പാറ എന്നിവര്‍ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
വൈകുന്നേരം നടന്ന ആഘോഷമായ ജപമാല തിരിപ്രദക്ഷിണം ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത് നയിച്ചു.
ഭരണങ്ങാനത്ത് ഇന്ന്
അല്ഫോന്സിയന് വൈദിക ദിനം
പുലര്‍ച്ചെ 5.30ന് വിശുദ്ധ കുര്‍ബാന-ഫാ. തോമസ് മൂലേച്ചാലില്‍ (വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം), രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന-ഫാ. ജോസഫ് ആലഞ്ചേരി (വൈസ് പ്രില്‍സിപ്പല്‍ മാര്‍ ആഗസ്തീനോസ് കോളജ് രാമപുരം), 8.30ന് വിശുദ്ധ കുര്‍ബാന ഫാ.ഡോ. ഉല്ലാസ് വട്ടംതോട്ടിയില് വി.സി. (റെക്ടര്‍ വിന്‍സെന്‍ഷ്യന്‍ മൈനര്‍ സെമിനാരി ചെത്തിമറ്റം), പത്തിന് വിശുദ്ധ കുര്‍ബാന-ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ( മാനേജിംഗ് ഡയറക്ടര്‍, രാഷ്ട്രദീപിക ലിമിറ്റഡ്), 11.30ന് വിശുദ്ധ കുര്‍ബാന-ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ (താമരശേരി രൂപത), ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന ഫാ. അലക്സാണ്ടര്‍ പൈകട (വികാരി, പയ്യാനിത്തോട്ടം), 3.30ന് വിശുദ്ധ കുര്‍ബാന-ഫാ. സോണി മുണ്ടുനടയ്ക്കല്‍ ( വികാരി, കുന്നന്താനം പള്ളി, ചങ്ങനാശേരി അതിരൂപത). വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന-ഫാ. ജോസഫ് വള്ളോംപുരയിടം (വികാരി, ചേര്‍പ്പുങ്കല്‍ ഫൊറോനാ പള്ളി) വൈദികര്‍ക്ക് വേണ്ടി പ്രത്യേക ആശീര്‍വാദ പ്രാര്‍ഥന.
6.15ന് ജപമാല പ്രദക്ഷിണം (ഫാ. ജോസഫ് മൂക്കന്‍തോട്ടത്തില്‍ (അസിസ്റ്റന്റ് വികാരി, ചേര്‍പ്പുങ്കല്‍ ഫൊറോനാ പള്ളി), രാത്രി ഏഴിന് വിശുദ്ധ കുര്‍ബാന-ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് (വികാരി ഇടപ്പാടി).
Tags : Nattuvishesham DistrictNews