x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​തി​രാ​ളി​ക​ളു​ടെ മു​ന്നി​ല്‍ ത​ലകു​നി​ച്ച് അ​ര്‍​ജ​ന്‍റൈ​ന്‍ ആ​രാ​ധ​ക​ര്‍

വെബ് ഡെസ്ക്
Published: July 21, 2026 03:54 AM IST | Updated: July 21, 2026 03:54 AM IST

സ്‌പെയിനിന്റെ വിജയം ആഘോഷിക്കുന്ന ആരാധകർ .

കോ​ഴി​ക്കോ​ട്: ഒ​റ്റ രാ​ത്രി​കൊ​ണ്ട് സ്പെ​യി​ന്‍ ആ​രാ​ധ​ക​രാ​യി മാ​റി​യ​വ​ര്‍. അ​ര്‍​ജ​ന്‍റീന​യു​ടെ പ​ത​ന​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍, ബ്ര​സീ​ല്‍, ഇം​ഗ്ല​ണ്ട്, ഫ്രാ​ന്‍​സ് ആ​രാ​ധ​ക​രു​ടെ പ്ര​തി​കാ​ര ആ​ഹ്‌​ളാ​ദം. ക​ണ്ണീ​ര​ണി​ഞ്ഞ് അ​ര്‍​ജ​ന്‍റീന ആ​രാ​ധ​ക​ര്‍.

പ​ട​ക്ക​വും കൊ​ട്ടും​കു​ര​വ​യു​മാ​യി വി​ജ​യം കാ​ത്തി​രു​ന്ന അ​ര്‍​ജ​ന്‍റീന ആ​രാ​ധ​ക​ര്‍ വി​ങ്ങി​പ്പൊ​ട്ടു​ക​യാ​യി​രു​ന്നു ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ മ​ത്സ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍. മെ​സി ഗോ​ള്‍ അ​ടി​ക്കും, അ​ര്‍​ജ​ന്‍റീന ജ​യി​ക്കും...​ആ​രാ​ധ​ക​ര്‍ സ്വ​പ്നം ക​ണ്ട​തെ​ല്ലാം വെ​ള്ള​ത്തി​ല്‍ വ​ര​ച്ച വ​ര​പോ​ലെ​യാ​യി.

മെ​സി​യെ പ്ര​തീ​ക്ഷി​ച്ച് ത​ല​മൊ​ട്ട​യ​ടി​ക്കു​മെ​ന്നും മീ​ശ വ​ടി​ക്കു​മെ​ന്നു​മെ​ല്ലാം പ​ന്ത​യം​വ​ച്ച​വ​ര്‍​ക്ക് ഇ​ത് വാ​ക്കു പാ​ലി​ക്കാ​നു​ള്ള സ​മ​യ​മാ​ണ്.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രെ കൂ​ടാ​തെ ക​ണ്ണൂ​രി​ല്‍ നി​ന്നും മ​ല​പ്പു​റ​ത്തു​നി​ന്നു​മെ​ല്ലാം ആ​ളു​ക​ള്‍ പു​തി​യ​പാ​ല​ത്തും ബീ​ച്ചി​ലു​മൊ​രു​ക്കി​യ ബി​ഗ് സ്‌​ക്രീ​നു​ക​ളി​ല്‍ ക​ളി കാ​ണാ​നെ​ത്തി​യി​രു​ന്നു. പ​ല​രും ബീ​ച്ചി​ലും മ​റ്റും ക​റ​ങ്ങി രാ​വി​ലെ​യാ​ണ് ന​ഗ​രം വി​ട്ട​ത്.

കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ സ​ന്ധ്യ​യ്ക്കു ത​ന്നെ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ബി​ഗ് സ്‌​ക്രീ​ നി​ന്‍റെ മു​മ്പി​ല്‍ ഇ​രി​പ്പു​റ​പ്പി​ച്ചി​രു​ന്നു. സ​മ​യം ക​ള​യാ​ന്‍ ഗാ​ന​മേ​ള​യും വി​വി​ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ക​ട​ല ക​ച്ച​വ​ട​ക്കാ​രു​ടെ ഈ​ണ​ത്തി​ലു​ള്ള വാ​ച​ക​മ​ടി​യും കൂ​ടി​യാ​യ​പ്പോ​ള്‍ ലോ​ക​ക​പ്പ് ആ​വേ​ശം അ​ത്യ​ന്തം ആ​വേ​ശ​ത്തി​ലാ​യി.
അ​ര്‍​ജ​ന്‍റീന ഫൈ​ന​ലി​ല്‍ എ​ത്തി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് അ​ര്‍​ജ​ന്‍റീ​ന ജ​ഴ്‌​സി​യ​ണി​ഞ്ഞ് ആ​രാ​ധ​ക​ന്‍ കൂ​ട്ട​ത്തോ​ടെ ബി​ഗ് സ്‌​ക്രീ​നു​ക​ള്‍​ക്കു മു​ന്നി​ലെ​ത്തി​യ​ത്. ബ്ര​സീ​ല്‍ ഫൈ​ന​ല്‍ കാ​ണാ​തെ പു​റ​ത്താ​കു​ക​യും അ​ര്‍​ജ​ന്‍റീന ഫൈ​ന​ലി​ല്‍ എ​ത്തു​ക​യും ചെ​യ്ത​തോ​ടെ ആ​രാ​ധ​ക​രും ചേ​രി തി​രി​ഞ്ഞ് കൊ​മ്പു​കോ​ര്‍​ത്തി​രു​ന്നു.
അ​തേ​സ​മ​യം, ​ഫൈ​ന​ലി​ല്‍ എ​തി​രാ​ളി​യാ​യി സ്പെ​യി​ന്‍ എ​ത്തി​യ​തോ​ടെ ഒ​റ്റ രാ​ത്രി​കൊ​ണ്ട് സ്പെ​യി​ന്‍ ആ​രാ​ധ​ക​രാ​യും മാ​റി​യ​വ​ര്‍ കോ​ഴി​ക്കോ​ട്ട് ഉ​ണ്ട്.
ഫൈ​ന​ലി​ല്‍ മെ​സി​യും അ​ര്‍​ജ​ന്‍റീ​ന​യും തോ​ല്‍​ക്ക​ണേ​യെ​ന്ന് ഉ​ള്ളു​രു​കി പ്രാ​ര്‍​ത്ഥി​ച്ച ബ്ര​സീ​ല്‍ ആ​രാ​ധ​ക​രു​മു​ണ്ട്. ബ്ര​സീ​ല്‍ ആ​രാ​ധ​ക​രി​ല്‍ ത​ന്നെ ഒ​റ്റ ദി​വ​സം കൊ​ണ്ട് സ്പെ​യി​ന്‍ ആ​രാ​ധ​ക​രാ​യ​വ​രും ഏ​റെ.

ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ എ​ത്തി​യെ​ന്ന​താ​ണ് അ​ര്‍​ജ​ന്‍റി​ന ആ​രാ​ധ​ക​രു​ടെ ആ​കെ​യു​ള്ള ആ​ശ്വാ​സം.

മി​ക്ക ആ​രാ​ധ​ക​രു​ടെ​യും പ്ര​തി​ക​ര​ണ​ത്തി​ല്‍ അ​തു​ണ്ടാ​യി​രു​ന്നു. മെ​സി ഗോ​ള​ടി​ക്കാ​ത്ത​തും മെ​സി​യു​ടെ അ​വ​സാ​ന ലോ​ക​ക​പ്പ് ആ​ണെ​ന്ന​തും ആ​രാ​ധ​ക​രു​ടെ നി​രാ​ശ​യു​ടെ ആ​ഴം കൂ​ട്ടി. ഒ​രു വീ​ട്ടി​ല്‍ ത​ന്നെ പ​ല ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​രു​ണ്ട്.
ഇ​തി​ല്‍​പെ​ട്ട അ​ര്‍​ജ​ന്‍റി​ന ആ​രാ​ധ​ക​ര്‍ മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യാ​ണ് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പെ​ടാ​തെ ഇ​ന്ന​ലെ വീ​ട​ണ​ഞ്ഞ​ത്.

അ​ത്ര​ത്തോ​ളം വൈ​കാ​രി​ക​മാ​യി ഫു​ട്‌​ബോ​ളി​നെ സ്‌​നേ​ഹി​ച്ച​വ​ര്‍​ക്ക് അ​ര്‍​ജ​ന്‍റി​ന​യു​ടെ പ​രാ​ജ​യം ക​ന​ത്ത​താ​യി​രു​ന്നു.

 

 

Tags : Nattuvishesham DistrictNews

Recent News

Corehub Up