x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ കാ​മ​റ​ക​ൾ മി​ഴി അ​ട​ച്ചി​ട്ടി​ല്ല; നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കു​മെ​ന്ന് സി.​പി. ജോ​ൺ

വെബ് ഡെസ്ക്
Published: July 21, 2026 02:35 PM IST | Updated: July 21, 2026 02:35 PM IST

സി.​പി. ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ​ക​ൾ വ​ഴി ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി സി.​പി. ജോ​ൺ. ചി​ല ക്യാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും, അ​വ മാ​റ്റി​സ്ഥാ​പി​ക്ക​ണോ​യെ​ന്ന കാ​ര്യം അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പൊ​തി​ച്ചോ​ർ വി​വാ​ദ​ത്തി​ലും സി.​പി.​ജോ​ൺ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും ഡി​വൈ​എ​ഫ്ഐ ന​ട​ത്തു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് വേ​ണ്ടി ത​ന്‍റെ വീ​ട്ടി​ൽ നി​ന്നും ഭ​ക്ഷ​ണം കൊ​ടു​ക്കാ​റു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തി​നെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി തൃ​ശൂ​ർ തേ​ക്കും​കാ​ട് മൈ​താ​നി​യി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ​യും രം​ഗ​ത്തെ​ത്തി.

തേ​ക്കി​ൻ​കാ​ട് പൊ​തു സ്ഥ​ല​മാ​ണെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ത​ട​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് നി​ല​പാ​ടെ​ന്നും സി.​പി.​ജോ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : BreakingNews NewsUpdate Headlines CPJohn UDF

Recent News

Corehub Up