x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി​ച്ച് കൊ​ണ്ടി​രു​ന്ന മൂ​ന്നു വ​യ​സു​കാ​രി ഷോ​ക്കേ​റ്റ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 21, 2026 02:22 PM IST | Updated: July 21, 2026 02:22 PM IST

പ​ത്ത​നം​തി​ട്ട: വീ​ടി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്നു​വ​യ​സു​കാ​രി ഷോ​ക്കേ​റ്റ് മ​രി​ച്ചു. റാ​ന്നി വ​യ​ല​ത്ത​ല സ്വ​ദേ​ശി ബി​നോ​യ് തോ​മ​സി​ന്‍റെ​യും സാ​ന്ദ്ര​യു​ടെ​യും മ​ക​ൾ അ​വ​ന്തി​ക​യാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​സ​മ​യ​ത്ത് അ​മ്മ സാ​ന്ദ്ര കു​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വീ​ടി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​താ​ണ് അ​മ്മ ക​ണ്ട​ത്. കു​ട്ടി​യെ തൊ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സാ​ന്ദ്ര​യ്ക്കും ഷോ​ക്കേ​റ്റ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഷോ​ക്കേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags : Death Electrocuted girl pathanamthitta

Recent News

Corehub Up