x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംജി യൂണിവേഴ്സിറ്റി ഗവേഷകയ്ക്ക് അമേരിക്കയില്‍ പ്രബന്ധാവതരണത്തിന് ഐസിഎംആര്‍ ട്രാവല്‍ ഗ്രാന്‍റ്

വെബ്ഡെസ്ക്
Published: October 12, 2026 11:23 PM IST | Updated: October 12, 2026 11:23 PM IST

പ്രതീകാത്മക ചിത്രം

അ​തി​ര​മ്പു​ഴ: എം​ജി ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റര്‍ ഫോ​ര്‍ ബ​യോ​മെ​ഡി​ക്ക​ല്‍ റി​സ​ര്‍ച്ച് ആ​ന്‍ഡ് സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ലെ പി​എ​ച്ച്ഡി ഗ​വേ​ഷ​ക​യാ​യ സ​കീ​ന അ​സ്മി​ക്ക് യു​എ​സ്എ​യി​ല്‍ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​മ​വ​ത​രി​പ്പി​ക്കാ​ന്‍ യാ​ത്രാ ധ​ന​സ​ഹാ​യം ല​ഭി​ച്ചു.

2026 ന​വം​ബ​ര്‍ 14 മു​ത​ല്‍ 18 വ​രെ ന​ട​ക്കു​ന്ന സൊ​സൈ​റ്റി ഫോ​ര്‍ ന്യൂ​റോ സ​യ​ന്‍സി​ന്‍റെ വാ​ര്‍ഷി​ക സ​മ്മേ​ള​ന​മാ​യ ന്യൂ​റോ സ​യ​ന്‍സ് 2026ല്‍ ​ഗ​വേ​ഷ​ണം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ണ് ഇ​ന്ത്യ​ന്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍ച്ചി​ല്‍നി​ന്നും യാ​ത്ര ധ​ന​സ​ഹാ​യം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ര്‍ക്കി​ന്‍സ​ണ്‍സ് രോ​ഗ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും കോ​ശ​ങ്ങ​ളി​ലെ​യും ത​ന്മാ​ത്ര​ക​ളി​ലെ​യും മാ​റ്റ​ങ്ങ​ള്‍ ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ളു​ടെ ക്ര​മാ​നു​ഗ​ത​മാ​യ നാ​ശ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നു മ​ന​സി​ലാ​ക്കു​ന്ന​തി​നു​മാ​യി സ​കീ​ന അ​സ്മി ന​ട​ത്തി​യ ഗ​വേ​ഷ​ണ​പ്ര​ബ​ന്ധം സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കും. സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഐ​യു​സി​ബി​ആ​ര്‍ ആ​ന്‍ഡ് എ​സ്എ​സ്എ​ച്ചി​ലെ സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​ഗൗ​തം ച​ന്ദ്ര​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് സ​കീ​ന അ​സ്മി ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

മ​സ്തി​ഷ്‌​ക​ത്തെ​യും നാ​ഡീ​വ്യ​വ​സ്ഥ​യെ​യും കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ന്ന ശാ​സ്ത്ര​ജ്ഞ​രു​ടെ​യും വൈ​ദ്യ​ശാ​സ്ത്ര വി​ദ​ഗ്ധ​രു​ടെ​യും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ സൊ​സൈ​റ്റി ഫോ​ര്‍ ന്യൂ​റോ സ​യ​ന്‍സിന്‍റെ വാ​ര്‍ഷി​ക സ​മ്മേ​ള​ന​മാ​ണ് ന്യൂ​റോ സ​യ​ന്‍സ് 2026.

Tags : Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up