ജൂതപ്പള്ളി അടച്ചു
ഫോർട്ട്കൊച്ചി: ബോംബു ഭീഷണിയെത്തുടർന്ന് കൊച്ചിയിലെ പുരാതനമായ ജൂതപ്പള്ളി അടച്ചുപൂട്ടി. ഇന്നലെ രാവിലെ മട്ടാഞ്ചേരി പൊലിസിന്റെ നിർദേശത്തെത്തുടർന്നാണ് ജൂതപ്പള്ളി പൂട്ടിയത്.
പൊലിസിന് ലഭിച്ച ഇ-മെയിൽ സന്ദേശത്തതുടർന്ന് ജൂ സ്ട്രീറ്റ് പരിസരം മണിക്കൂറുകളോളം കനത്ത കാവലിലും നിരീക്ഷണത്തിലുമായി. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവ പള്ളിയിലെത്തി പരിശോധന നടത്തി. തുടർന്നാണു സന്ദർശകരെ അനുവദിക്കാതെ പള്ളി അടച്ചിടാൻ ഭരണാധികാരികളോട് നിർദേശിച്ചത്. ഇതോടെ ആയിരത്തിലേറെ വിനോദസഞ്ചാരികൾ മടങ്ങി. ഉത്തരേന്ത്യയിൽ ഉത്സവകാലമായതിനാൽ കൊച്ചിയിൽ വിനോദസഞ്ചാരികൾ ഏറെയാണ്.
ഇ-മെയിൽ സന്ദേശം എവിടെനിന്നാണു വന്നതെന്നു പൊലിസ് വെളിപ്പെടുത്തിയിട്ടില്ല . ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇവിടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിലും പൊലിസ് വിലക്കേർപ്പെടുത്തി. ഇനി എന്ന് തുറക്കുമെന്നും അറിയിച്ചിട്ടില്ല. പള്ളിക്കു സമീപവും ജൂ സ്ട്രീറ്റിലുമായി 80ലേറെ കാശ്മീരികൾ കരകൗശല വിൽപനശാല നടത്തുന്നുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Bomb threat Synagogue closed