വിരാട് സുനിൽ ദിവാൻജി
കൊച്ചി: ഫെഡറൽ ബാങ്കിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി വിരാട് സുനിൽ ദിവാൻജി ചുമതലയേറ്റു. മൂന്നു വർഷത്തേക്കാണു നിയമനം. 2025 ഏപ്രിൽ 10ന് ഫെഡറൽ ബാങ്കിൽ ചേർന്ന അദ്ദേഹം, കൺസ്യൂമർ ബാങ്കിംഗ് വിഭാഗം നാഷണൽ ഹെഡായി പ്രവർത്തിക്കുകയായിരുന്നു.
കൊട്ടക് മഹീന്ദ്ര ഗ്രൂപ്പിൽ കൺസ്യൂമർ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് നോൺ എക്സിക്യുട്ടീവ് ഡയറക്ടർകൂടിയാണ് ഇദ്ദേഹം
Tags : Deepika DeepikaNewspaper BreakingNews NewsUpdate Virat Sunil Diwanji Executive Director