x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ല്ലാ​സ​യാ​ത്ര​യ്ക്കി​ടെ ബോ​ട്ടി​ൽ നി​ന്ന് കാ​യ​ലി​ൽ വീ​ണു; അ​ഞ്ചു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്‌ക്
Published: October 12, 2026 10:59 PM IST | Updated: October 12, 2026 10:59 PM IST

മു​ഹ​മ്മ​ദ്‌ ഐ​സാം

കൊ​യി​ലാ​ണ്ടി: കോ​ഴി​ക്കോ​ട് അ​ക​ലാ​പ്പു​ഴ​യി​ൽ ഉ​ല്ലാ​സ​യാ​ത്ര​യ്ക്കി​ടെ ബോ​ട്ടി​ൽ നി​ന്ന് കാ​യ​ലി​ൽ വീ​ണ് അ​ഞ്ചു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ഓ​മ​ശേ​രി ന​ട​മ്മ​ൽ പൊ​യി​ൽ മേ​ലെ തി​രി​യം കൊ​ട്ടു​മ്മ​ൽ കു​ന്നു​മ്മ​ൽ ഹാ​രി​സി​ന്‍റെ​യും മ​റി​യം സു​നൈ​ന​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ്‌ ഐ​സാ​മാ​ണ് മ​രി​ച്ച​ത്.

ആ​ലി​ൻ​ത​റ റ​ബ്ബാ​നി​യ കി​ൻ​സ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബോ​ട്ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ നി​ന്ന് കു​ട്ടി വീ​ഴു​ന്ന​ത് ക​ണ്ട ഉ​ട​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പു​ഴ​യി​ലി​റ​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തി കു​ട്ടി​യെ ക​ര​യ്ക്കെ​ത്തി​ച്ചു.

ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Tags : Calicut Koyilandy NewsUpdate Headlines Deepika

Recent News

Corehub Up