District News
കൂരാച്ചുണ്ട്: മാവിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റയാൾ മരിച്ചു. കൂരാച്ചുണ്ട് വട്ടച്ചിറ പിണക്കാട്ട് ബിജോ ജോർജ് (50) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം.
ബന്ധുവിന്റെ വീട്ടിലെ മാവിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുമ്പോൾ സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിൽ അബദ്ധത്തിൽ തട്ടി ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നു.
തുടർന്ന് സമീപമുള്ള ആശുപത്രിയിലും പിന്നീട് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: സിസി (തിരുവമ്പാടി ചാരുപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ഇവാൻസ്, ഇവ്ലിൻ. സഹോദരങ്ങൾ: ബിജു, ബീന, സിസ്റ്റർ ബിന്ദു (സെന്റ് തോമസ് കോൺവെന്റ്, ഇറ്റലി).
District News
കുണ്ടറ : വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കല്ലട കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് (12) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. സംഭവസമയത്ത് ആദിദേവിന്റെ സഹോദരി ആര്‍ദ്ര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരനെ അന്വേഷിച്ചെത്തിയ ആര്‍ദ്രയാണ് വീടിനോട് ചേര്‍ന്ന ഷെഡിനുള്ളില്‍ തയ്യല്‍ മെഷീനിന് സമീപം ആദിദേവിനെ പൊള്ളലേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആര്‍ദ്രയുടെ കരച്ചില് കേട്ടെത്തിയ സമീപവാസികള്‍ ഉടന്‍തന്നെ ആദിദേവിനെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.
കോണ്‍ക്രീറ്റ് കരാറുകാരനായ പിതാവ് ഷെഡില്‍ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റര്‍ മെഷീനാണ് അപകടകാരണമായതെന്നാണ് നിഗമനം. തയ്യല്‍ മെഷീന് മേശയ്ക്ക് മുകളില്‍ വൈദ്യുതി പ്ലഗില്‍ ഘടിപ്പിച്ച് സ്വിച്ച് ഓണ്‍ ചെയ്ത നിലയിലായിരുന്നു വൈബ്രേറ്റര്‍ മെഷീന്. ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തില്‍ വൈദ്യുതാഘാതമേറ്റെന്നാണ് കരുതുന്നത്.
Kerala
കൊല്ലം: വൈബ്രേറ്റർ മെഷീനിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ പത്തിന് കൊല്ലത്തുണ്ടായ സംഭവത്തിൽ കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്.
സംഭവസമയത്ത് ആദിദേവിന്റെ സഹോദരി ആർദ്ര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരനെ അന്വേഷിച്ച് എത്തിയ ആർദ്രയാണ് വീടിനോട് ചേർന്ന ഷെഡിനുള്ളിൽ പൊള്ളലേറ്റ് അബോധാവസ്ഥയിൽ ആദിദേവിനെ കണ്ടെത്തിയത്.
ആർദ്രയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ ഉടൻതന്നെ ആദിദേവിനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺക്രീറ്റ് കരാറുകാരനാണ് ആദിദേവിന്റെ അച്ഛൻ രതീഷ്.
Kerala
കൊല്ലം: തടി ലോറിക്ക് മുകളിലിരുന്നയാൾക്ക് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു. പുത്തൂരിലാണ് സംഭവം. ചെങ്ങന്നൂർ സ്വദേശിയായ 60 വയസുള്ള സന്തോഷിനാണ് ഷോക്കേറ്റത്. മരക്കഷണം കൊണ്ട് വൈദ്യുതകമ്പി ഉയർത്തുന്നതിനിടെയാണ് ഷോക്കേറ്റത്.
11 കെവി വരെ കടന്നുപോകുന്ന റോഡാണിത്. സന്തോഷിനെ ലൈൻ ഉയർത്തി നൽകാനായി വാഹനത്തിന് മുകളിൽ നിർത്തിയിരിക്കുകയായിരുന്നു.
മരക്കഷ്ണം ഉപയോഗിച്ച് ലൈൻ ഉയർത്തുന്നതിനിടെ വൈദ്യുത കമ്പി പൊട്ടി വീണിട്ടും ലോറി മുന്നോട്ട് പോയതിന് പിന്നാലെയാണ് അപകടമുണ്ടായത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് സന്തോഷിനെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷ നൽകിയതിനുശേഷം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Kerala
കണ്ണൂര്‍: ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തലശsരി വാടിയില്‍ പീടിക പുറേരിയിലെ അമല്‍ പ്രമോദ്(27) ആണ് മരിച്ചത്.
കൂത്തുപറമ്പിനടുത്ത് നീര്‍വേലി എല്‍പി സ്കൂളിന് സമീപമാണ് ദാരുണ സംഭവം ഉണ്ടായത്. ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ തോട്ടി തെന്നി വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.
ബംഗളൂരുവില്‍ ജോലി ചെയ്യുന്ന അമല്‍ പിറന്നാള്‍ ആഘോഷത്തിന് അച്ഛന്റെ സഹോദരിയുടെ നീര്‍വേലിയിലെ വീട്ടിലെത്തിയതായിരുന്നു.