x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​ക്ക് അ​മേ​രി​ക്ക​യി​ലും യു​എ​ഇ​യി​ലും ബി​സി​ന​സ്; വി​ദേ​ശ​യാ​ത്ര​ക​ൾ ചി​കി​ത്സ​യ്ക്ക​ല്ലെ​ന്ന് സ്വ​പ്ന സു​രേ​ഷ്

വെബ് ഡെസ്ക്
Published: July 21, 2026 01:28 PM IST | Updated: July 21, 2026 01:28 PM IST

സ്വ​പ്ന സു​രേ​ഷ്

പാ​ല​ക്കാ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സ്വ​പ്ന സു​രേ​ഷ്. പി​ണ​റാ​യി​ക്കും കു​ടും​ബ​ത്തി​നും അ​മേ​രി​ക്ക​യി​ലും യു​എ​ഇ​യി​ലും ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളു​ണ്ടെ​ന്നും ചി​കി​ത്സ​യ്ക്കെ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന വി​ദേ​ശ​യാ​ത്ര​ക​ൾ ഇ​തി​നു​വേ​ണ്ടി​യാ​ണെ​ന്നും സ്വ​പ്ന ആ​രോ​പി​ച്ചു.

പി​ണ​റാ​യി വി​ജ​യ​നേ​ക്കാ​ൾ ശ​ക്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് എ​ല്ലാ വി​ദേ​ശ​യാ​ത്ര​ക​ളി​ലും അ​വ​ർ ഒ​പ്പം പോ​യി​രു​ന്ന​ത്. പി​ണ​റാ​യി​ക്ക് ബി​സി​ന​സ് ത​ന്ത്ര​ങ്ങ​ൾ മെ​ന​യാ​നു​ള്ള ബു​ദ്ധി​യോ സ​മ​യ​മോ ഇ​ല്ലെ​ന്നും സ്വ​പ്ന സു​രേ​ഷ് പ​റ​ഞ്ഞു.

ത​ന്‍റെ ജീ​വി​തം ത​ക​ർ​ത്ത​ത് പി​ണ​റാ​യി ആ​ണെ​ന്നും, ത​നി​ക്കെ​തി​രെ​യു​ള്ള വ്യാ​ജ കേ​സു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ കാ​ണു​മെ​ന്നും പ​റ​ഞ്ഞ സ്വ​പ്ന പി​ണ​റാ​യി വി​ജ​യ​ൻ ത​നി​ക്കെ​തി​രെ എ​ടു​ത്ത​ത് വ്യാ​ജ കേ​സു​ക​ളാ​ണെ​ന്നും ആ​രോ​പി​ച്ചു.

‌ഫോ​ൺ പി​ടി​ച്ചു വ​ച്ച് രേ​ഖ​ക​ൾ വ​ള​ച്ചൊ​ടി​ച്ചു. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രും. ഒ​രു ത​രം വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കും ത​യാ​റ​ല്ല. പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പോ​യ​ത് കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്ന​തെ​ന്നും സ്വ​പ്ന വ്യ​ക്ത​മാ​ക്കി.

Tags : DeepikaNewspaper BreakingNews NewsUpdate Headlines SwapnaSuresh PinarayiVijayan

Recent News

Corehub Up