x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്കും, രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും സ​മ​ര​വേ​ദി​യി​ൽ

ഓൺലൈൻ ഡെസ്ക്
Published: July 21, 2026 04:47 PM IST | Updated: July 21, 2026 04:51 PM IST

പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഡ​ൽ​ഹി​യി​ൽ രാ​ഷ്ട്രീ​യ പോ​രാ​ട്ടം ക​ന​ക്കു​ന്നു. പ​രീ​ക്ഷാ ചോ​ർ​ച്ചാ വി​വാ​ദ​ങ്ങ​ളി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ ന​ട​ന്ന പൊ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ൻ​പി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ന്നു. ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ർ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ളും എം​പി​മാ​രും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ൻ​പി​ൽ ന​ട​ന്ന മാ​ർ​ച്ചി​ൽ വി.​ഡി. സ​തീ​ശ​ന് പു​റ​മേ എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ.​സി. വേ​ണു​ഗോ​പാ​ൽ, ഡീ​ൻ കു​ര്യാ​ക്കോ​സ്, വി.​കെ. ശ്രീ​ക​ണ്‌​ഠ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ലി​യ കോ​ലാ​ഹ​ല​ങ്ങ​ൾ സൃ​ഷ്ടി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡ​ൽ​ഹി​യി​ൽ ഈ ​ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി​യ​ത്. ഈ ​വി​ഷ​യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളും പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് സ്തം​ഭി​ച്ചി​രു​ന്നു.

Tags : Prime Minister Congress Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up