x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന മോ​ഷ​ണ കേ​സ്: അ​ന്വേ​ഷ​ണ​ത്തി​ന് പു​തി​യ എ​സ്‌​ഐ​ടി രൂ​പീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് സു​പ്രീം​കോ​ട​തി

ഓൺലൈൻ ഡെസ്ക്
Published: July 21, 2026 07:22 PM IST | Updated: July 21, 2026 07:22 PM IST

അയോധ്യയിലെ രമാക്ഷേത്ര സംഭാവന അഴിമതിക്കേസിൽ അന്വേഷണം നടത്താൻ പുതിയ എസ്ഐടി രൂപീകരിക്കാൻ നിർദേശിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്കും സം​ഭാ​വ​ന​ക​ളി​ലേ​ക്കു​മു​ള്ള തു​ക മോ​ഷ്‌​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ഷ്പ​ക്ഷ​വും സു​താ​ര്യ​വു​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ എ​സ്‌​ഐ​ടി രൂ​പീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി. കേ​സി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്ക് കോ​ട​തി ക​ർ​ശ​ന മു​ന്ന​റി​യി​പ്പും ന​ൽ​കി.  

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മു​ദ്ര​വെ​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് വി​ഷ​യം പ​രി​ശോ​ധി​ച്ച എ​സ്‌​ഐ​ടി​യെ​ത്ത​ന്നെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഏ​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. 

സം​ഭ​വം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സി​ൽ ഇ​തു​വ​രെ എ​ട്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് ഹ​ർ​ജി​ക്കാ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. 

ഇ​ത്ത​രം സെ​ൻ​സി​റ്റീ​വ് ആ​യ വി​ഷ​യ​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്ന് കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. അ​തേ​സ​മ​യം, കേ​സി​ൽ സ​മ​ഗ്ര​വും നീ​തി​യു​ക്ത​വു​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ എ​സ്‌​ഐ​ടി രൂ​പീ​ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

Tags : Supreme Court Special Investigation Team Ram Temple Donation Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up