x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 21, 2026 03:06 PM IST | Updated: July 21, 2026 03:06 PM IST

മി​ർ​ഷാ​ദ്

കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​വൂ​ർ കു​റ്റി​ക്ക​ട​വ് വ​ള​യ​ന്നൂ​ർ സ്വ​ദേ​ശി വ​ട​ക്കേ​ട​ത്ത് മി​ർ​ഷാ​ദ് (22)ആ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ൽ വ​ച്ച് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച‍​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മി​ർ​ഷാ​ദ് സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മി​ർ​ഷാ​ദി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

Tags : Accident Death Calicut BreakingNews NewsUpdate Headlines

Recent News

Corehub Up