x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റെ പ്ര​സം​ഗം എ​പ്പോ​ള്‍ നി​ര്‍​ത്ത​ണ​മെ​ന്ന് വ​കു​പ്പി​ന് അ​റി​യാം; വൈ​ദ്യു​തി മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​നി​ടെ പ​വ​ര്‍​ക​ട്ട്

വെബ് ഡെസ്‌ക്
Published: September 11, 2026 05:02 PM IST | Updated: September 11, 2026 05:02 PM IST

വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ പ​രി​പാ​ടി​ക്കി​ടെ വൈ​ദ്യു​തി നി​ല​ച്ച​പ്പോ​ള്‍. 

കൊ​ച്ചി: കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്രം​സം​ഗ​ത്തി​നി​ടെ പ​വ​ര്‍ ക​ട്ട്. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ട​ത്. ഇ​തോ​ടെ പാ​തി​വ​ഴി​യി​ല്‍ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച് മ​ന്ത്രി വേ​ദി​വി​ട്ടു.

ഈ ​വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​പ്പോ​ള്‍ എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളും മ​ന്ത്രി പ്ര​സം​ഗ​ത്തി​നി​ടെ പ​റ​ഞ്ഞി​രു​ന്നു. എ.​കെ. ആ​ന്‍റ​ണി എ​ന്നോ​ട് ര​ണ്ടു-​മൂ​ന്നു വ​ട്ടം ഇ​ങ്ങോ​ട്ട് പ​റ​ഞ്ഞു, സ​ണ്ണി ത​ന്‍റെ ത​ല​യി​ല്‍ കു​രി​ശാ​ണ് വ​ച്ചു​കെ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന്. മു​ള്‍​ക്കീ​രി​ടം ആ​ണെ​ന്ന് എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞെ​ങ്കി​ലും അ​തൊ​രു പു​ഷ്പ കി​രീ​ടം ആ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് താ​ന്‍ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു വൈ​ദ്യു​തി പോ​യ​ത്.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ മാ​ധ്യ​മ​ങ്ങ​ളോ​ട്, ത​ന്‍റെ പ്ര​സം​ഗം എ​പ്പോ​ള്‍ നി​ര്‍​ത്ത​ണ​മെ​ന്ന് വൈ​ദ്യു​തി വ​കു​പ്പി​ന് അ​റി​യാ​മെ​ന്ന ര​സ​ക​ര​മാ​യ മ​റു​പ​ടി​യാ​ണ് മ​ന്ത്രി ന​ല്‍​കി​യ​ത്. പ​ക​ല്‍ സ​മ​യ​ത്ത് പ​വ​ര്‍​ക​ട്ട് വ​രു​ന്ന​ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ല. ഒ​രു സെ​ക്ക​ൻ​ഡ് നേ​ര​ത്തെ ഫെ​യി​ല​ര്‍ ആ​ണ്. അ​ത് എ​വി​ടെ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വൈ​ദ്യു​തി നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് മ​ന്ത്രി ഇ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വൈ​ദ്യു​തി പ്ര​തി​സ​ന്ധി സ്വി​ച്ച് ഇ​ട്ട് നി​ര്‍​ത്താ​ന്‍ സാ​ധി​ക്കി​ല്ല. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും എ​ന്നാ​ല്‍, വൈ​ദ്യു​തി ഒ​ന്നി​ലേ​റെ സ​മ​യ​ങ്ങ​ളി​ല്‍ മു​ട​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും മ​ന്ത്രി കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു. 

Tags : power cut Electricity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up