x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുള്ളിപ്പുലിയെ മെരുക്കിയ മനുഷ്യൻ; 11,000 വർഷം പഴക്കമുള്ള ശിൽപം കഥ പറയുമ്പോൾ

റിസെർച്ച് ഡെസ്‌ക്
Published: September 11, 2026 02:47 PM IST | Updated: September 11, 2026 02:47 PM IST

തെ​ക്കു​കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​യി​ൽ ന​ട​ന്ന ഖ​ന​ന​ത്തി​നി​ടെ കണ്ടെത്തിയ നവീനശിലായുഗ ശിൽപം.

​വീ​ന​ശി​ലാ​യു​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍​ക്കു ല​ഭി​ച്ച അ​പൂ​ര്‍​വ​മു​ദ്ര! പു​രു​ഷ​ന്‍ പു​ള്ളി​പ്പു​ലി​യു​ടെ പു​റ​ത്തു ക​യ​റി​യി​രി​ക്കു​ന്ന മ​നോ​ഹ​ര ശി​ല്‍​പം! മ​നു​ഷ്യ​കു​ല​ത്തി​ന്‍റെ ആ​ധി​പ​ത്യം ക​ല​യി​ലൂ​ടെ​യും പ്ര​തീ​ക​ങ്ങ​ളി​ലൂ​ടെ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ തെ​ളി​വാ​യാ​ണു ശാ​സ്ത്ര​ലോ​കം പുതിയ കണ്ടെത്തലുകളെ വി​ല​യി​രു​ത്തു​ന്ന​ത്.

തെ​ക്കു​കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​യി​ലെ ച​രി​ത്ര​പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ക​രാ​ഹ​ന്‍ ടെ​പെ​യി​ല്‍ ന​ട​ന്ന ഖ​ന​ന​ത്തി​നി​ടെ​യാ​ണ് 11,000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള അ​പൂ​ര്‍​വ ശി​ല്‍​പം ക​ണ്ടെ​ത്തി​യ​ത്. പു​രു​ഷ​ന്‍ പു​ള്ളി​പ്പു​ലി​യു​ടെ പു​റ​ത്തു ക​യ​റി​യി​രി​ക്കു​ന്ന രൂ​പ​ത്തി​ലു​ള്ള ശി​ല്‍​പം, ന​വീന​ശി​ലാ​യു​ഗ കാ​ല​ഘ​ട്ട​ത്തി​ലെ ക​ലാ​രൂ​പ​ങ്ങ​ളി​ലും സാ​മൂ​ഹി​ക ഘ​ട​ന​യി​ലു​മു​ണ്ടാ​യി​രു​ന്ന വ്യ​ത്യ​സ്ത​മാ​യ സ​ങ്ക​ല്‍​പ്പ​ങ്ങ​ളി​ലേ​ക്കു വെ​ളി​ച്ചം വീ​ശു​ന്ന ക​ണ്ടെ​ത്ത​ലാ​ണ്. ഏ​ക​ദേ​ശം 2.3 അ​ടി ഉ​യ​ര​മു​ള്ള ഈ ​പ്ര​തി​മ ഇ​ത്ത​ര​ത്തി​ല്‍ ഇ​തു​വ​രെ ക​ണ്ടെ​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​വ​യി​ല്‍ തി​ക​ച്ചും വേ​റി​ട്ടു​നി​ല്‍​ക്കു​ന്ന​താ​ണെ​ന്നു ഗ​വേ​ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

K-Rail Survey

വൃ​ത്താ​കൃ​തി​യി​ലു​ള്ള നി​ര്‍​മി​തി​യാ​ണി​ത്. അ​പ​ക​ട​കാ​രി​ക​ളാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ മ​നു​ഷ്യ​ന്‍ കീ​ഴ​ട​ക്കു​ന്ന​തി​ന്‍റെ​യോ പ്ര​കൃ​തി​ക്കു​മേ​ല്‍ അ​ധീ​ശ​ത്വം സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ​യോ പ്ര​തീ​ക​മാ​കാം ഇ​തെ​ന്നാ​ണു പു​രാ​വ​സ്തു ഗ​വേ​ഷ​ക​രു​ടെ നി​ഗ​മ​നം. എ​ഴു​ത്തു​വി​ദ്യ രൂ​പ​പ്പെ​ടു​ന്ന​തി​നും 5,000-ലേ​റെ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു നി​ര്‍​മി​ക്ക​പ്പെ​ട്ട ശി​ല്‍​പ​ത്തി​നു സ​മ​കാ​ലി​ക​മാ​യി മ​റ്റു സ​മാ​ന ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ല്ലെ​ന്ന് തു​ര്‍​ക്കി സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം പ്ര​സ്താ​വി​ച്ചു.

ഇ​തി​നു​മു​മ്പ് 2021-ല്‍ ​ഇ​തേ പ്ര​ദേ​ശ​ത്തു​നി​ന്നു​ത​ന്നെ മ​നു​ഷ്യ​ന്‍ പു​ള്ളി​പ്പു​ലി​യെ ചു​മ​ലി​ലേ​റ്റി നിൽക്കുന്ന ശി​ല്‍​പ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. വേ​ട്ട​യാ​ട​ല്‍ ഉ​പ​ജീ​വ​ന​മാ​ക്കി​യി​രു​ന്ന ആ​ദി​മ​മ​നു​ഷ്യ​ര്‍ സ്ഥി​ര​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റി​യ​പ്പോ​ള്‍, പ്ര​കൃ​തി​യി​ലെ അ​നു​ഭ​വ​ങ്ങ​ളെ​യും മ​നു​ഷ്യ​ന്‍റെ ആ​ധി​പ​ത്യ​ത്തെ​യും ക​ല​യി​ലൂ​ടെ​യും പ്ര​തീ​ക​ങ്ങ​ളി​ലൂ​ടെ​യും ആ​വി​ഷ്‌​ക​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തിന്‍റെ തെ​ളി​വാ​യാ​ണു ക​ണ്ടെ​ത്ത​ലു​ക​ളെ ച​രി​ത്ര​കാ​ര​ന്മാ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

Tags : ScienceNews KarahanTepe Archaeology NeolithicSculpture

Recent News

Corehub Up