x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ഖ​ലാ അ​ദാ​ല​ത്തു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

വെബ് ഡെസ്‌ക്
Published: September 11, 2026 07:05 AM IST | Updated: September 11, 2026 07:05 AM IST

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഓ​ഫി​സു​ക​ളി​ല്‍ തീ​ര്‍​പ്പാ​ക്കാ​തെ ശേ​ഷി​ക്കു​ന്ന എ​യ്ഡ​ഡ് സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നാം​ഗീ​കാ​രം, പെ​ന്‍​ഷ​ന്‍, ഓ​ഡി​റ്റ്, ത​സ്തി​ക നി​ർ​ണ​യം എ​ന്നീ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളി​ല്‍ സ​മ​യ​ബ​ന്ധി​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് അ​ടി​യ​ന്ത​ര​മാ​യി തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സം​സ്ഥാ​ന​ത്ത് മൂ​ന്ന് അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തും. അ​ദാ​ല​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​നും വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ദ​ക്ഷി​ണ​മേ​ഖ​ലാ അ​ദാ​ല​ത്ത് 14ന് ​കോ​ട്ട​യ​ത്ത് ന​ട​ക്കും. അ​ദാ​ല​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ഇ​വി​ടെ​യാ​ണ്. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍,പാ​ല​ക്കാ​ട്, ജി​ല്ല​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന മ​ധ്യ​മേ​ഖ​ലാ അ​ദാ​ല​ത്ത് 18ന് ​തൃ​ശൂ​രും മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഉ​ത്ത​ര​മേ​ഖ​ലാ അ​ദാ​ല​ത്ത് 24ന് ​മ​ല​പ്പു​റ​ത്തും ന​ട​ക്കും.

Tags : Education Department Adalat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up