മാനന്തവാടി: നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ "സഹജീവനം’ എന്ന പേരിൽ ജനസേവന അദാലത്തുമായി വനം വകുപ്പ്.
ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെ സഹകരണത്തോടെയാണ് അദാലത്ത് സംഘടിപ്പിച്ചത്.
വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര അപേക്ഷകളുടെ തീർപ്പാക്കൽ, വനാതിർത്തിയിലുള്ള ഭൂമിയുടെ എൻഒസി നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കൽ എന്നിവയാണ് ലക്ഷ്യം.ഉഷ വിജയൻ എംഎൽഎ അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സണ് ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആർ. സന്തോഷ്കുമാർ, ബേഗൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. രഞ്ജിത്ത് കുമാർ, ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി വക്താവ് പി.വി. രാജേഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.