x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: August 11, 2026 02:17 AM IST | Updated: August 11, 2026 02:17 AM IST

ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാ​ന​ന്ത​വാ​ടി: നോ​ർ​ത്ത് വ​യ​നാ​ട് ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ൽ "സ​ഹ​ജീ​വ​നം’ എ​ന്ന പേ​രി​ൽ ജ​ന​സേ​വ​ന അ​ദാ​ല​ത്തു​മാ​യി വ​നം വ​കു​പ്പ്.
ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്.

വ​ന്യ​ജീ​വി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഷ്ട​പ​രി​ഹാ​ര അ​പേ​ക്ഷ​ക​ളു​ടെ തീ​ർ​പ്പാ​ക്ക​ൽ, വ​നാ​തി​ർ​ത്തി​യി​ലു​ള്ള ഭൂ​മി​യു​ടെ എ​ൻ​ഒ​സി ന​ൽ​കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ൽ എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ അ​ദാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ർ. സ​ന്തോ​ഷ്കു​മാ​ർ, ബേ​ഗൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​സ്. ര​ഞ്ജി​ത്ത് കു​മാ​ർ, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി വ​ക്താ​വ് പി.​വി. രാ​ജേ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ൻ, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Adalat

Recent News

Corehub Up