x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭാ​യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം ജീ​വ​ന​ക്കാ​രി​യെ വൈ​സ് ചെ​യ​ർ​മാ​ൻ ശ​കാ​രി​ച്ചു

വെബ് ഡെസ്ക്
Published: October 23, 2026 04:01 AM IST | Updated: October 23, 2026 04:01 AM IST

ഹാ​ളി​ന്‍റെ വാ​തി​ല​ട​ച്ച് നി​ൽ​ക്കു​ന്ന പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ.

ചാ​ല​ക്കു​ടി: പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്നു കൗ​ൺ​സി​ൽ യോ​ഗം അ​വ​സാ​നി​പ്പി​ച്ചു.
ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രി​യെ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. പോ​ൾ ക​ടു​ത്ത ഭാ​ഷ​യി​ൽ ശ​കാ​രി​ച്ച​താ​യും ഇ​ത് ജീ​വ​ന​ക്കാ​രി​ക്ക് മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടാ​ക്കി​യ​താ​യും കൗ​ൺ​സി​ൽ യോ​ഗം ആ​രം​ഭി​ച്ച​യു​ട​നെ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ അ​ഞ്ജ​ന ശ്രീ​ധ​ര​ൻ ഉ​ന്ന​യി​ച്ചു. മ​റു​പ​ടി പ​റ​യാ​ൻ തു​നി​ഞ്ഞ വൈ​സ് ചെ​യ​ർ​മാ​നെ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ത​ട​സ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് യോ​ഗ​ത്തി​ൽ ത​ർ​ക്ക​മാ​യി. വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ദ്രാ​വാ​ക്യം​വി​ളി​ക​ളു​മാ​യി പ്ര​തി​പ​ക്ഷം വൈ​സ് ചെ​യ​ർ​മാ​ന്‍റെ ഇ​രി​പ്പി​ട​ത്തി​ന് മു​ൻ​പി​ലെ​ത്തി. വൈ​സ് ചെ​യ​ർ​മാ​നെ പു​റ​ത്തു​പോ​കാ​ൻ അ​നു​വ​ദി​ക്കാ​തെ കൗ​ൺ​സി​ൽ ഹാ​ളി​ന്‍റെ വാ​തി​ല​ട​ച്ചു.
വൈ​സ് ചെ​യ​ർ​മാ​നെ വി​ശ​ദീ​ക​ര​ണം ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു.

ത​ർ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ജ​ൻ​ഡ​ക​ൾ വാ​യി​ച്ച് അം​ഗീ​ക​രി​ച്ച് ചെ​യ​ർ​പേ​ഴ്‌​സ​ൺ യോ​ഗം അ​വ​സാ​നി​പ്പി​ച്ചു. തു​ട​ർ​ന്ന് ക​ക്ഷി​നേ​താ​ക്ക​ളേ​യും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രേ​യും ച​ർ​ച്ച​യ്ക്ക് ചെ​യ​ർ​പേ​ഴ്സ​ൺ ചേ​മ്പ​റി​ൽ വി​ളി​ച്ചു.പ​രാ​തി​ക്കാ​രി​യാ​യ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രി​യും ശു​ചീ​ക​ര​ണ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച​ചെ​യ്ത് ത​ർ​ക്കം പ​രി​ഹ​രി​ച്ചു.

 

Tags :

Recent News

Corehub Up