ചക്കരപ്പാടം പാലം തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിക്കുന്നു.
ഇരിങ്ങാലക്കുട: പടിയൂര്‍, പെരിഞ്ഞനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഴുവഞ്ചേരി തുരുത്തിലെ തകര്‍ന്നുവീണ ചക്കരപ്പാടം പാലം പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു.തകര്‍ന്ന പാലം സന്ദര്‍ശിച്ച് നാട്ടുകാരോട് സംസാരിക്കുകയായിരുന്നു എംഎല്‍എ. പാലം നിര്‍മിക്കേണ്ട അനിവാര്യത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പിഡബ്ല്യുഡി മന്ത്രിയോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി. വാര്‍ഡ് അംഗം ഹാജിറാ റഷീദ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാല്ബിന് പെരേര, ഗാലിബ് പടിയൂര്‍, അസിസ്, സുമേഷ്, ഷാലു, ബൈജു, മാര്ട്ടിന് പെരേര, ഷെഫീഖ് എന്നിവര്‍ പങ്കെടുത്തു.
Tags :