സാബിത്ത്
കയ്പമംഗലം: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി പുതിയായിക്കാരൻ വീട്ടിൽ സാബിത്തിനെ(21)യാണ് റൂറൽ ഡാൻസാഫ് സംഘവും കയ്പമംഗലം പൊലിസും സംയുക്തമായി പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് 3.15നു കയ്പമംഗലം പഞ്ഞപ്പിള്ളിയിൽ നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച രണ്ടു ഗ്രാം എംഡിഎംഎ ഇയാളിൽനിന്നു പിടിച്ചെടുത്തു. സാബിത്ത് കയ്പമംഗലം പൊലിസ് സ്റ്റേഷൻ പരിധിയിൽ വിൽപനയ്ക്കായി കാറിന്റെ മിററിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു .
കയ്പമംഗലം എസ്ഐ പി.വി. അവിനാഷ്കുമാർ, ഗ്രേഡ് എഎസ്ഐ പി.കെ. രാജേഷ് , ഡ്രൈവർ സിപിഒ വിഷ്ണു എന്നിവരും തൃശൂർ റൂറൽ ഡാൻസാഫ് സംഘാംഗങ്ങളും അറസ്റ്റ്ചെയ്ത സംഘത്തിലുണ്ടായിരുന്നു.
Tags :