x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​തയിലെ ശോ​ച​നീ​യാ​വ​സ്ഥ ; ചേ​റ്റു​വ​യി​ൽ സ​ർ​വീ​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ

വെബ് ഡെസ്ക്
Published: October 23, 2026 03:53 AM IST | Updated: October 23, 2026 03:53 AM IST

ചേ​റ്റു​വ​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച സ്വ​കാ​ര്യ ബ​സു​ക​ൾ.

വാ​ടാ​ന​പ്പ​ിള്ളി: ദേ​ശീ​യ​പാ​ത 66 ൽ ​ത​ങ്ങ​ൾ​പ​ടി, വി​ല്യം​സ്, ഒ​രു​മ​ന​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ചാ​വ​ക്കാ​ട് സൗ​ത്ത് ബൈ​പാ​സി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ അ​നി ശ്ചി​ത​കാ​ല​സ​മ​രം തു​ട​ങ്ങി. ഇ​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ബ​സു​ക​ളും ചേ​റ്റു​വ യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു. ലി​മി​റ്റ​ഡ് സ്റ്റോ​പ്പ്‌, കെ​എ​സ്ആ​ർ​ടി​സി ബ​സു ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി.

റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് ബ​സ് സ​മ​രം. ദേ​ശീ​യ​പാ​ത​യി​ൽ അ​ടി​യ​ന്ത​ര അ​റ്റ കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി ഷേ​ധ പ്ര​ഖ്യാ​പ​നം.

കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല​യെ ഗു​രു​വാ​യൂ​രു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​ക​ളി​ലൊ​ന്നാ​ണി​ത്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചേ​റ്റു​വ​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ല​ത്തീ​ഫ് കെ​ട്ടു​മ്മ​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി.

പ്ര​ദേ​ശ​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ പ​രി​ഗ​ണി​ച്ച് റോ​ഡ് ശാ​സ്ത്രീ​യ​മാ​യി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ചൊ​വ്വാ​ഴ്ചബ​സ് സ​മ​രം
കൊ​ടു​ങ്ങ​ല്ലൂ​ർ - ഗു​രു​വാ​യൂ​ർ റൂ​ട്ടി​ൽ ചൊ​വ്വാ​ഴ്ച സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട ക്ക്. ​ചേ​റ്റു​വ - ചാ​വ​ക്കാ​ട് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു സ​മ​രം. ബി​എം​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി അ​റി​യി​ച്ചു.

 

Tags :

Recent News

Corehub Up