വിജയികള്‍ക്കുള്ള സമ്മാനദാനം സിസ്റ്റര്‍ ഡിവീന സിഎംസി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സിഎംസി ഉദയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ക്കായി എവുപ്രാസ്യ ക്വിസ് 2026 സംഘടിപ്പിച്ചു.തൃശൂര്‍ നിര്‍മല പ്രൊവിന്‍സ് സിസ്റ്റര്‍ പ്രദീപ സിഎംസി മത്സരത്തിന് നേതൃത്വംനല്കി. മത്സരത്തില്‍ കുരിയിച്ചിറ ഇടവകയിലെ സാംസണ് എലുവത്തിങ്കലും കുടുംബവും ഒന്നാംസ്ഥാനവും ചാലക്കുടി ഇടവകയിലെ എബ്രഹാം സെബാസ്റ്റ്യനും കുടുംബവും രണ്ടാംസ്ഥാനവും എടത്തുരുത്തി ഇടവകയിലെ റാഫേലും കുടുംബവും മൂന്നാംസ്ഥാനവും കരസ്ഥമാക്കി. മരിയന്‍ റീല്‍സ് മത്സരത്തില്‍ സ്നേഹഗിരി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചിലെ മതബോധന വിദ്യാര്‍ഥികള്‍ ഒന്നാംസ്ഥാനവും അന്ന ജോസ് രണ്ടാംസ്ഥാനവും താനിഹ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഉദയ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡിവീന സിഎംസി നിര്‍വഹിച്ചു. സിസ്റ്റര്‍ ലിറ്റില്‍ തെരേസ് സ്വാഗതവും സിസ്റ്റര്‍ സോഫിയ നന്ദിയും പറഞ്ഞു.ു
Tags :