പ്രതീകാത്മക ചിത്രം
ചാലക്കുടി: പുഴയിൽ കൊമ്പൻപാറ തടയണയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തമിഴ്നാട് വൃദ്ധാചലം പുതുവെപ്പൻകുറിച്ചി സുരേന്ദ്രൻ(25)നാണ് ഒഴുക്കിൽപെട്ടത്.
കവിഞ്ഞൊഴുകുന്ന കൊമ്പൻപാറ സിഎസ്ആർ കടവ് തടയണയിൽ ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് സംഭവം. പൂലാനിയിലെ ബിയർ കമ്പനിയിൽ ലോഡുമായി വന്ന തമിഴ്നാട് സ്വദേശികളായ മൂന്നുപേരാണ് പുഴയിലിറങ്ങി ഫോട്ടോയെടുക്കാൻ ശ്രമിച്ചത്. തടയണയുടെ മധ്യഭാഗത്തെത്തി ഫോട്ടോയെടുക്കാൻ ശ്രമിക്കുമ്പോൾ സുരേന്ദ്രൻ പുഴയിലേക്ക് വീഴുകയായിരുന്നു.
ഒഴുകിപ്പോകുന്നതിനിടെ സുരേന്ദ്രൻ പാറയിൽ പിടിച്ചുകിടന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും സ്കൂബ ഡൈവറുമായ അനിൽ മോഹനും ടി.ഡി. ദീപുവും പുഴയിലേക്കിറങ്ങി. കനത്ത ഒഴുക്ക് വെല്ലുവിളിയുയർത്തി എങ്കിലും സുരേന്ദ്രനെ രക്ഷപ്പെടുത്തുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ എസ്.ബി. രൂപേഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഡി. വിനോദ്, മുഹമ്മദ് അബ്ദുള്ള, അനിൽ മോഹൻ, കെ. ഗിരീഷ്കുമാർ, പി.എസ്. മിഥുൻ, ടി. ജോസ്, കെ.എസ്. അശോകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Tags :