കൃപാസനം മാതാവ്
ചേര്‍ത്തല: കലവൂര്‍ കൃപാസനത്തില്‍നിന്ന് അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്ക് അഖണ്ഡ ജപമാല മഹാറാലി നാളെ നടക്കും.
മൂന്നര ലക്ഷം വിശ്വാസികൾ പങ്കെടുക്കുന്ന മഹാറാലി 24ന് പുലര്‍ച്ചെ ഒന്നിനാണ് ആരംഭിക്കുന്നത്. കൃപാസനം സ്ഥാപക ഡയറക്ടര്‍ ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ റാലിക്ക് ആത്മീയ നേതൃത്വം നല്‍കും. ബ്രദര്‍ ആർ. വിജയകുമാർ കോയമ്പത്തൂർ ഫ്ളാഗ് ഓഫ് ചെയ്യും.
തീരദേശപാതയ്ക്കു സമാന്തരമായി സഞ്ചരിക്കുന്ന റാലി വൈകുന്നേരം ആറിന് അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തും. റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ റാലിയെ വരവേൽക്കും. തുടർന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിൽ സന്ദേശം നല്കി സമൂഹബലിയര്‍പ്പിക്കും. നൂറോളം വൈദികർ ചടങ്ങില്‍ പങ്കെടുക്കും.
റാലിയുടെ വിവിധകേന്ദ്രങ്ങളിൽ ശുദ്ധജലവിതരണവും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യവും, ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ റാലിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൃപാസനത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് നടത്തും.
Tags : RosaryGrandRally Kalavoor Continuous FlagOff Rally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash