Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rally

ഗഡ്കരിയെ ലക്ഷ്യമിട്ട് എഥനോൾ വിരുദ്ധരുടെ പ്രതിഷേധ റാലി

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഥ​​​നോ​​​ൾ അ​​​ട​​​ങ്ങി​​​യ പെ​​​ട്രോ​​​ളി​​​നെ​​​തി​​​രേ ഡ​​​ൽ​​​ഹി​​​യി​​​ൽ പ​​​ടു​​​കൂ​​​റ്റ​​​ൻ പ്ര​​​തി​​​ഷേ​​​ധ​​​റാ​​​ലി​​​യു​​​മാ​​​യി എ​​​ഥ​​​നോ​​​ൾ വി​​​രു​​​ദ്ധ​​​രൂ​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ടീം ​​​ഭാ​​​ര​​​ത്.

ഇ​​​ന്ത്യാ​​​ഗേ​​​റ്റി​​​ൽനി​​​ന്നു തു​​​ട​​​ങ്ങു​​​ന്ന റാലി കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ നി​​​ധിൻ ഗ​​​ഡ്ക​​​രി, ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി എ​​​ന്നി​​​വ​​​രു​​​ടെ വ​​​സ​​​തി​​​ക്കു​​​മു​​​ന്നി​​​ലൂ​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്ട്രീ​​​റ്റി​​​ൽ അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നു രാ​​​ഷ്‌​​​ട്രീ​​​യ​​​ നി​​​രീ​​​ക്ഷ​​​ക​​​ൻ ത​​​ഹ്സീ​​​ൻ പൂ​​​നെ​​​വാ​​​ല വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​റാ​​​ലി​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കി​​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

Kerala

ആ​​​വേ​​​ശ​​​മാ​​​യി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യു​​​ടെ ജ​​​ന​​​ജാ​​​ഗ​​​ര​​​ണ്‍ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ റാ​​​ലി

പെ​​​രു​​​മ്പാ​​​വൂ​​​ര്‍: ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ കാ​​​മ്പ​​​യി​​​നാ​​​യ ‘ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍; ദ ​​​നാ​​​ര്‍ക്കോ ഹ​​​ണ്ട്’ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പെ​​​രു​​​മ്പാ​​​വൂ​​​രി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ച്ച ജ​​​ന​​​ജാ​​​ഗ​​​ര​​​ണ്‍ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ റാ​​​ലി​​​യി​​​ല്‍ അ​​​ണി​​​നി​​​ര​​​ന്ന​​​ത് ആ​​​യി​​​ര​​​ങ്ങ​​​ള്‍.

ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് സ്‌​​​പെ​​​ഷ​​​ല്‍ ടാ​​​സ്‌​​​ക് ഫോ​​​ഴ്‌​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച തൂ​​​ഫാ​​​ന്‍ ജാ​​​ഗ​​​ര​​​ണ്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പെ​​​രു​​​മ്പാ​​​വൂ​​​രി​​​ലെ​​​ത്തി​​​യ​​​ത്.

പെ​​​രു​​​മ്പാ​​​വൂ​​​ര്‍ ബോ​​​യ്‌​​​സ് സ്‌​​​കൂ​​​ള്‍ പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച റാ​​​ലി​​​യി​​​ല്‍ കോ​​​രി​​​ച്ചൊ​​​രി​​​യു​​​ന്ന മ​​​ഴ​​​യെ അ​​​വ​​​ഗ​​​ണി​​​ച്ച് സം​​​സ്ഥാ​​​ന ഡി​​​ജി​​​പി, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, സ്‌​​​കൂ​​​ള്‍വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍, സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍, വ്യാ​​​പാ​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ള​​​ട​​​ക്കം ആ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് അ​​​ണി​​​നി​​​ര​​​ന്ന​​​ത്.

റാ​​​ലി​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി മ​​​ന്ത്രി ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. തു​​​ട​​​ര്‍ന്ന് ആ​​​രം​​​ഭി​​​ച്ച റാ​​​ലി മു​​​നി​​​സി​​​പ്പ​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു മു​​​ന്നി​​​ല്‍ സ​​​മാ​​​പി​​​ച്ചു. ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി തൂ​​​ഫാ​​​ന്‍ പ​​​താ​​​ക ഉ​​​യ​​​ര്‍ത്തി. ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ​​​ന്ദേ​​​ശ​​​മു​​​യ​​​ര്‍ത്തി തൂ​​​ഫാ​​​ന്‍ ബ​​​ലൂ​​​ണു​​​ക​​​ള്‍ ആ​​​കാ​​​ശ​​​ത്തേ​​​ക്ക് പ​​​റ​​​ത്തി​​​വി​​​ട്ടു.

ഫാ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ വ്യാ​​​പാ​​​ര- വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി മു​​​ഖാ​​​മു​​​ഖം പരിപാടി സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ അ​​​ധി​​​വ​​​സി​​​ക്കു​​​ന്ന പെ​​​രു​​​മ്പാ​​​വൂ​​​രി​​​ല്‍ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ച്ച പ​​​ടു​​​കൂ​​​റ്റ​​​ന്‍ റാ​​​ലി അ​​​ക്ഷ​​​രാ​​​ര്‍ഥ​​​ത്തി​​​ല്‍ ന​​​ഗ​​​ര​​​ത്തെ നി​​​ശ്ച​​​ല​​​മാ​​​ക്കി. ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ക​​​ട​​​ന്നു പോ​​​കേ​​​ണ്ട വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ഗ​​​മ​​​മാ​​​യ യാ​​​ത്ര​​​യ്ക്കാ​​​യി പോ​​​ലീ​​​സ് നേ​​​ര​​​ത്തേ​​​ത​​​ന്നെ വേ​​​ണ്ട ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

റാ​​​ലി​​​യി​​​ലെ ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്തം സം​​​സ്ഥാ​​​ന​​​ത്തു തൂ​​​ഫാ​​​ന്‍ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ് എ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. തു​​​റ​​​ന്ന ജീ​​​പ്പി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി റോ​​​ഡി​​​ന് ഇ​​​രു​​​വ​​​ശ​​​വും നി​​​ന്ന​​​വ​​​രെ അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്ത് ക​​​ട​​​ന്നു​​​പോ​​​യി. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളാ​​​ണ് ജ​​​ന​​​ജാ​​​ഗ​​​ര​​​ണ്‍ റാ​​​ലി കാ​​​ണു​​​ന്ന​​​തി​​​നു മാ​​​ത്ര​​​മാ​​​യി പെ​​​രു​​​മ്പാ​​​വൂ​​​രി​​​ല്‍ എ​​​ത്തി​​​ച്ചേ​​​ര്‍ന്ന​​​ത്.

Kerala

ഹ​രി​പ്പാ​ട്ടെ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ വി​ളം​ബ​ര ജാ​ഥ; ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ടെ ഫു​ട്ബോ​ൾ വി​ളം​ബ​ര ജാ​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​ത്ത​ഞ്ചോ​ളം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഹ​രി​പ്പാ​ട് പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്.

പൊ​തു​ജ​ന​ശ​ല്യം ഉ​ണ്ടാ​ക്കി, ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ശ​ബ്ദ​മ​ലി​നീ​ക​ര​ണം, ദേ​ശീ​യ​പാ​ത​യി​ൽ അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്നു, വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ത​ട​സ്സം സൃ​ഷ്ടി​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഡി​വൈ​എ​ഫ്ഐ വി​ളം​ബ​ര ജാ​ഥ ത​ട​ഞ്ഞ​ത്.

മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഡി​വൈ​എ​ഫ്ഐ​യു​ടെ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ വി​ളം​ബ​ര ജാ​ഥ പൊ​ലീ​സ് ത​ട​ഞ്ഞ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ സ്വ​ന്തം നാ​ടാ​യ ഹ​രി​പ്പാ​ടാ​ണ് സം​ഭ​വം.

ജാ​ഥ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്റും ഹ​രി​പ്പാ​ട് എ​സ്ഐ ബാ​ബു​ജി​യും ത​മ്മി​ൽ ന​ടു​റോ​ഡി​ൽ പ​ര​സ്യ​മാ​യി കൊ​മ്പു​കോ​ർ​ത്തു. ഇ​ത് പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ലു​ള്ള വ​ലി​യ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ക്കും സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്കും വ​ഴി​മാ​റി.

ഹ​രി​പ്പാ​ട് ടൗ​ൺ​ഹാ​ളി​ൽ നി​ന്നും ആ​വേ​ശ​ത്തോ​ടെ ആ​രം​ഭി​ച്ച വി​ളം​ബ​ര ജാ​ഥ താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് എ​സ്ഐ ബാ​ബു​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ത​ട​ഞ്ഞ​ത്. ഡി​വൈ​എ​ഫ്ഐ ജാ​ഥ​യ്ക്ക് കു​റു​കെ പോ​ലീ​സ് ജീ​പ്പ് വ​ട്ടം​വെ​ച്ചാ​ണ് ത​ട​ഞ്ഞ​തെ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

പോ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വ​ഴി​യി​ൽ ത​ട​യു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി.

District News

ഒ​ളി​ന്പി​ക്സ് 2036: 23നു ​റാ​ലി​യും 2036 വൃ​ക്ഷ​ത്തൈ ന​ടീ​ലും

പ​ത്ത​നം​തി​ട്ട: 2036-ലെ ​ലോ​ക ഒ​ളി​ന്പി​ക്സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ത്യ വേ​ദി​യാ​കു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ളിം​പി​ക് ദി​ന​മാ​യ 23ന് ​ജി​ല്ല​യി​ൽ 2036 വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന​തി​നും രാ​വി​ലെ 10 ന് ​പ​ത്ത​നം​തി​ട്ട​യി​ൽ ഒ​ളി​ന്പി​ക് റാ​ലി​യും സം​ഘ​ടി​പ്പി​ക്കും.

പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി കെ. ​അ​നി​ൽ​കു​മാ​ർ ചെ​യ​ർ​മാ​നാ​യും ആ​ർ. പ്ര​സ​ന്ന​കു​മാ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും 101 അം​ഗ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. 11ന് ​കൊ​ടു​മ​ണ്ണി​ൽ സൈ​ക്ലിം​ഗ് മ​ത്സ​രം, 13ന് ​ഒ​ളി​ന്പി​ക് പ​താ​ക​ദി​നാ​ച​ര​ണം, 16നു ​ഒ​ളി​ന്പി​ക് വാ​രാ​ഘോ​ഷം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം, 20നു ​പ്ര​മാ​ട​ത്ത് ക​രാ​ട്ടെ വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ എ​ന്നി​വ​യും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളാ​യി ന​ട​ക്കും.

ഒ​ളി​ന്പി​ക് റാ​ലി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ട്രോ​ഫി​ക​ൾ ന​ൽ​കും. കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യും ഒ​ളി​ന്പി​ക്സ് പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും.സം​ഘാ​ട​ക സ​മി​തി യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​കാ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ. ​സെ​യ്നു​ദ്ദീ​ൻ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ, ആ​ർ. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

National

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​; തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെത്തി​യ​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ പ​രി​ശോ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ചെ​ന്നൈ: ത​മി​ഴ്നാട് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ റാ​ലി​ക്ക് എ​ത്തി​യ​ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ പ​രി​ശോ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ. രാ​ഹു​ൽ കാ​റി​ൽ ക​യ​റി​യ​തി​ന്‌ പി​ന്നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​ച്ചി​റ​പ്പ​ള്ളി കൂ​ടാ​തെ റാ​ണി​പ്പെ​ട്ടി​ലും ഫ്ല​യിംഗ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർഥ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം, സ്റ്റാ​ലി​ൻ സ​ഹോ​ദ​ര​നാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. സ്റ്റാ​ലി​നെ പു​ക​ഴ്ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം. സ്റ്റാ​ലി​നെ മോ​ദി​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യി​ല്ല, അ​ത് മോ​ദി​ക്ക് ന​ന്നാ​യി അ​റി​യാ​മെ​ന്നും അ​തു​കൊ​ണ്ട് എ​ഐ​എ​ഡി​എം​കെ മു​ഖ്യ​മ​ന്ത്രി​യെ നി​യ​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ത​മി​ഴ്‌​നാ​ട്ടി​ലെ ര​ണ്ടാ​മ​ത്തെ റാ​ലി​യി​ലാ​ണ് സ്റ്റാ​ലി​ന്‍റെ പേ​ര് രാ​ഹു​ൽ പ​രാ​മ​ർ​ശി​ച്ച​ത്. മോ​ദി​ക്ക് എ​ന്ത് സ്വ​പ്ന​വും കാ​ണാം. പ​ക്ഷെ വോ​ട്ടെ​ണ്ണു​മ്പോ​ൾ യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ഡി​എംകെ ​കോ​ൺ​ഗ്ര​സ് സ​ഖ്യം ത​മി​ഴ്നാ​ട്‌ തൂ​ത്തു​വാ​രും. ത​മി​ഴ് ജ​ന​ത​യു​ടെ ക​രു​ത്ത് മോ​ദി​യും അ​മി​ത് ഷാ​യും മ​ന​സി​ലാ​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

National

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: ആറ് പേർക്ക് പരിക്ക്

തഞ്ചാവൂർ: തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) റാലിക്കിടെ വീണ്ടും അപടകം. രണ്ട് വനിതകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. തഞ്ചാവൂരിൽ പാർട്ടി അധ്യക്ഷൻ വിജയ് പങ്കെടുത്ത റാലിക്കിടെയാണ് സംഭവം.

വിജയ്‌യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടം. തിരുച്ചിറപ്പള്ളി-തഞ്ചാവൂർ ദേശീയ പാതയിൽ സെങ്കിപ്പെട്ടിയിൽവച്ചായിരുന്നു അപകടമുണ്ടായത്.

ബൈക്കിൽ പിന്തുടരുന്നതിനിടെ വീണ് വിഗ്നേഷ് എന്ന യുവാവിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു യുവാവിന്‍റെ കാല് ഒടിയുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കരൂറില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ നാൽപതോളം പേരാണ് മരിച്ചത്.

Kerala

വി.​എ​സിന്‍റെ മ​ക​നെ​തി​രേ മ​ത്സ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെന്ന് എ. ​സു​രേ​ഷ്; യു‍​ഡി​എ​ഫ് ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കും

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ വി.​എ​. അരുൺകുമാർ എൽഡിഎഫ് സ്ഥാനാർഥിയായി എത്തിയാൽ താൻ യുഡിഎഫ് സ്ഥാനാർഥിയാുന്ന കാര്യത്തിൽ പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്തു​മെ​ന്നു വി.​എ​സ്. അച്യുതാനന്ദന്‍റെ മു​ൻ പി​എ എ. ​സു​രേ​ഷ്. 

എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന ദുഃഖിപ്പിച്ചു. എ​ന്താ​ണ് ഞാ​ൻ ചെ​യ്ത തെ​റ്റ്? പാ​ർ​ട്ടി​ക്കു പു​റ​ത്തു​നി​ൽ​ക്കു​മ്പോ​ഴും പാ​ർ​ട്ടി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴും പാ​ർ​ട്ടി മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്നു​ണ്ട്. ഒ​രു പാ​ർ​ട്ടി ആ​നു​കൂ​ല്യ​വും പ​റ്റി​യി​ട്ടി​ല്ല.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന യു‍​ഡി​എ​ഫ് ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കും. പ​ക്ഷേ, കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​കു​ക​യോ സി​പി​എം വി​മ​ത​ർ​ക്കൊ​പ്പം നി​ൽ​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്നും അ​വ​രു​ടെ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ പ്ര​യാ​സ​മി​ല്ല. പ​ക്ഷേ, തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം എ​ന്ത് എ​ന്ന ആ​ശ​ങ്ക​യു​ണ്ട്. മ​ല​മ്പു​ഴ​യി​ൽ തോ​റ്റാ​ലും പ്ര​ശ്ന​മി​ല്ല. രാഷ്‌ട്രീ​യം പ​റ​യാ​നു​ള്ള വേ​ദി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​വി​ടെ ജ​യ​വും തോ​ൽ​വി​യും പ്ര​ശ്ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ. ​സു​രേ​ഷി​നെ സി​പി​എ​മ്മി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പു​റ​ത്താ​ക്കി​യാ​ൽ പു​റ​ത്താ​ക്കി​യ​ത് ത​ന്നെ​യാ​ണെ​ന്നും മ​ല​മ്പു​ഴ​യി​ലെ സി​പി​എം വോ​ട്ടി​ൽ വി​ള്ള​ൽ വീ​ഴി​ല്ലെ​ന്നു​മാ​ണ് എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​ത്.

Kerala

അതിജീവനപോരാട്ടമായി അവകാശസംരക്ഷണ റാലി

ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​ക്ഷ​​​ര​​​ഭ​​​ട​​​ന്മാ​​​രു​​​ടെ അ​​​തി​​​ജീ​​​വ​​​ന പോ​​​രാ​​​ട്ട​​​മാ​​​യി കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡ് വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണ മ​​​ഹാ​​​റാ​​​ലി​​​യും സ​​​മ്മേ​​​ള​​​ന​​​വും. അ​​​വ​​​കാ​​​ശ​​​പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ത​​​ള​​​രി​​​ല്ല, തോ​​​ല്‍ക്കി​​​ല്ല, നീ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളു​​​യ​​​ര്‍ത്തി​​​യാ​​​ണ് മ​​​ല​​​യാ​​​ള​​​ക്ക​​​ര​​​യി​​​ലെ ഏ​​​റ്റ​​​വും​​​വ​​​ലി​​​യ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ള്‍ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ന​​ട​​ന്ന അ​​​വ​​​കാ​​​ശ​​​റാ​​​ലി​​​യി​​​ല്‍ അ​​​ണി​​​ചേ​​​ര്‍ന്ന​​​ത്.

ചു​​​വ​​​പ്പും വെ​​​ള്ള​​​യും മ​​​ഞ്ഞ​​​യും ക​​​ല​​​ര്‍ന്ന പ​​​താ​​​ക​​​ക​​​ള്‍ കൈ​​​ക​​​ളി​​​ലു​​​യ​​​ര്‍ത്തി ത​​​ല​​​യി​​​ല്‍ തൊ​​​പ്പി​​​ക​​​ള​​​ണിഞ്ഞും വി​​​വി​​​ധ അ​​​വ​​​ശ്യ​​​ങ്ങ​​​ളെ​​​ഴു​​​തി​​​യ പ്ല​​​ക്കാ​​​ര്‍ഡു​​​ക​​​ള്‍ ഉ​​​യ​​​ര്‍ത്തി​​​പ്പി​​​ടി​​​ച്ചു​​​മാ​​​ണ് കൊ​​​ടും​​​ചൂ​​​ടി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ച് നൂ​​റു​​ക​​​ണ​​​ക്കി​​​ന് ​ അ​​​ധ്യാ​​​പ​​​ക​​​ര്‍ അ​​​ണി​​​നി​​​ര​​​ന്ന​​​ത്.

1956ല്‍ ​​​ജ​​​ന്മം​​​കൊ​​​ണ്ട കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡി​​ന്‍റെ എ​​​ഴു​​​പ​​​താം​​​ജ​​​ന്മ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ്, സം​​​ഘ​​​ട​​​ന പി​​​റ​​​ന്ന മ​​​ണ്ണി​​​ല്‍ മ​​​ഹാ​​​സം​​​ഗ​​​മ​​​വും റാ​​​ലി​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ്‌​​​സ് ഹൗ​​​സ് ക​​​വാ​​​ട​​​ത്തി​​​ല്‍ ആ​​​രം​​​ഭി​​​ച്ച അ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണ​​​റാ​​​ലി കൊ​​​ടി​​​ക്കു​​​ന്നി​​​ല്‍ സു​​​രേ​​​ഷ് എം​​​പി കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടോം ​​​മാ​​​ത്യു​​​വി​​​ന് പ​​​താ​​​ക കൈ​​​മാ​​​റി ഫ്‌​​​ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.

അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. ആ​​ന്‍റ​​​ണി എ​​​ത്ത​​​യ്ക്കാ​​​ട്ട് ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍.​ സ്‌​​​ക​​​റി​​​യ ക​​​ന്യാ​​​കോ​​​ണി​​​ല്‍, ഗി​​​ല്‍ഡ് സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ആ​​​റ​​​ണി അ​​​റ​​​യ്ക്ക​​​ല്‍, അ​​​തി​​​രൂ​​​പ​​​ത കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​ന​​​ജ​​​ര്‍ ഫാ.​ ​​ജോ​​​ബി ആ​​​ന്‍റ​​​ണി മൂ​​​ല​​​യി​​​ല്‍, അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍മാ​​​രാ​​​യ ഫാ.​ ​​ടോ​​​ണി ചെ​​​ത്തി​​​പ്പു​​​ഴ, ഫാ.​ ​​സെ​​​ബു ചാ​​​ല​​​യ്ക്ക​​​ല്‍, ജ​​​ന​​​റ​​​ല്‍ ക​​​ണ്‍വീ​​​ന​​​ര്‍ ഫാ.​ ​​ജോ​​​ജോ പ​​​ള്ളി​​​ച്ചി​​​റ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

റാ​​​ലി സെ​​​ന്‍ട്ര​​​ല്‍ ജം​​​ഗ്ഷ​​​നി​​​ലൂ​​​ടെ എ​​​സ്ബി കോ​​​ള​​​ജി​​​ല്‍ എ​​​ത്തി​​​യ​​​തി​​​നെ​​​തു​​​ട​​​ര്‍ന്ന് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ചു. സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍, മ​​​ല​​​ങ്ക​​​ര, ല​​​ത്തീ​​​ന്‍ രൂ​​​പ​​​ത​​​ക​​​ളി​​​ലെ വി​​​വി​​​ധ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള നാ​​​ലാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് റാ​​​ലി​​​യി​​​ലും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡ് നേ​​​താ​​​ക്ക​​​ളാ​​​യ ജി.​ ​​ബി​​​ജു, റോ​​​ബി​​​ന്‍ മാ​​​ത്യു, സി.​​​എ.​ ജോ​​​ണി, ബി​​​ജു പി.​ ​​ആ​​​ന്‍റ​​​ണി, സി.​​​ജെ.​ ആ​​​ന്‍റ​​​ണി, ഷൈ​​​നി കു​​​ര്യാ​​​ക്കോ​​​സ്, സു​​​ഭാ​​​ഷ് മാ​​​ത്യു​, ഈ​​​ശോ തോ​​​മ​​​സ്, ഡോ.​​​ജീ​​​മോ​​​ള്‍ അ​​​ല​​​ക്‌​​​സ്, ജോ​​​ഗോ​​​ഷ് വ​​​ര്‍ഗീ​​​സ്, സി​​​സ്റ്റ​​​ര്‍ ഷൈ​​​ന​​​മ്മ ജ​​​യിം​​​സ്, പ്ര​​​കാ​​​ശ് കെ.​ ​​തോ​​​മ​​​സ്, ഷേ​​​ര്‍ളി​​​ക്കു​​​ട്ടി ആ​​​ന്‍റ​​​ണി, സി​​​സ്റ്റ​​​ര്‍ സോ​​​ഫി​​​യാ​​​മ്മ ജോ​​​ര്‍ജ്, ബി​​​ജു ടി.​ ​​ജോ​​​ണ്‍, എം.​​​സി.​ ബി​​​നു, ബോ​​​ണി ലി​​​യോ തോ​​​മ​​​സ്, റി​​​ന്‍സ് വ​​​ര്‍ഗീ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ റാ​​​ലി​​​ക്കും സ​​​മ്മേ​​​ള​​​ന​​​ത്തി​​​നും നേ​​​തൃ​​​ത്വം ന​​​ല്‍കി.

National

ടി​വി​കെ റാ​ലി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ചെ​ന്നൈ: ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ് സേ​ല​ത്ത് ന​ട​ത്തി​യ റാ​ലി​യ്ക്കി​ടെ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു.

സേ​ല​ത്തെ സേ​വ​പ്പെ​ട്ടൈ​യി​ൽ താ​മ​സി​ച്ചി​രു​ന്ന സൂ​ര​ജ്(37)​ആ​ണ് മ​രി​ച്ച​ത്. റാ​ലി ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ദ്ദേ​ഹം ത​ള​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ സി​റാ​ജ് ഇ​രു​പ​ത് വ​ർ​ഷം മു​മ്പാ​ണ് ഭാ​ര്യ​യ്ക്കും മ​ക​നും മ​ക​ൾ​ക്കു​മൊ​പ്പം സേ​ല​ത്തെ​ത്തി​യ​ത്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ്ക്ക് വി​ധേ​യ​നാ​യി​രു​ന്നു.

അ​തേ​സ​മ​യം സി​റാ​ജി​ന്‍റെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ടി​വി​കെ അ​നു​യാ​യി​ക​ളും ത​മ്മി​ൽ വാ​ക്കു​ത്ത​ർ​ക്ക​മു​ണ്ടാ​യി. ത​ങ്ങ​ളെ പാ​ർ​ട്ടി അ​നു​യാ​യി​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​പ​ണം.

 

Kerala

അ​​ധ്യാ​​പ​​ക​ അ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ റാ​​ലി ഇ​ന്ന്

ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്‌​​സ് ഗി​​ല്‍ഡ് സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തെ​ട​നു​ബ​ന്ധി​ച്ച് ച​ങ്ങ​നാ​ശേ​രി​യി​ൽ ഇ​ന്ന് അ​ധ‍്യാ​പ​ക അ​വ​കാ​ശ സം​ര​ക്ഷ​ണ റാ​ലി ന​ട​ക്കും.

ഇ​​ന്നു രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍ച്ച്ബി​​ഷ​​പ്‌​​സ് ഹൗ​​സി​​ല്‍നി​​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​​ലി സ​​മ്മേ​​ള​​ന​​ന​​ഗ​​രി​​യാ​​യ എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ൽ സ​മാ​പി​ക്കും.

ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് അ​​ധ്യാ​​പ​​ക​​ര്‍ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ടോം ​​മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​ന്‍ ബി​ഷ​പ് ഡോ. ​പോ​​ള്‍ ആ​​ന്‍റ​​ണി മു​​ല്ല​​ശേ​​രി മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണ​​വും കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ന്‍ വൈ​​സ് ചെ​​യ​​ര്‍മാ​​ന്‍ ബി​​ഷ​​പ് മാ​​ര്‍ ജോ​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും.

അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍മാ​​രാ​​യ മോ​​ണ്‍. ​ആ​​ന്‍റ​ണി ഏത്ത​യ്​​ക്കാ​​ട്ട്, മോ​​ണ്‍.​ സ്‌​​ക​​റി​​യ ക​​ന്യാ​​കോ​​ണി​​ല്‍, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍മാ​​ന്‍ ജോ​​മി ജോ​​സ​​ഫ്, ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ, അ​​തി​​രൂ​​പ​​ത കോ​​ര്‍പ​​റേ​​റ്റ് മാ​​നേ​​ജ​​ര്‍ ഫാ.​​ ആ​​ന്‍റ​ണി മൂ​​ല​​യി​​ല്‍, സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജി.​ ​ബി​​ജു, റോ​​ബി​​ന്‍ മാ​​ത്യു, സി.​​എ. ജോ​​ണി, ബി​​ജു പി. ​​ആ​ന്‍റ​​ണി, സി.​​ജെ. ആ​​ന്‍റ​​ണി, ഷൈ​​നി കു​​ര്യാ​​ക്കോ​​സ്, സു​​ബാ​​ഷ് മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

District News

ജോ​സ് കെ. ​മാ​ണി ന​യി​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് മ​ധ്യ​മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ നാളെ ജി​ല്ല​യി​ല്‍

ക​ട്ട​പ്പ​ന: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എംപി ന​യി​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് മ​ധ്യ​മേ​ഖ​ലാ വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ​ജി​ല്ല​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. നാളെ മൂ​ന്നി​ന് ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ 35-ാം മൈ​ലി​ല്‍ ജാ​ഥ​യെ സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ ആ​ദ്യസ്വീ​ക​ര​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​ടു​ങ്ക​ണ്ട​ത്ത് സ്വീ​ക​ര​ണം ന​ൽ​കും.

പത്തിന് ​രാ​വി​ലെ 8.30ന് ​അ​ടി​മാ​ലി​യി​ല്‍ സൗ​ഹൃ​ദ സ​ദ​സ് ന​ട​ക്കും, 10ന് ​അ​ടി​മാ​ലി, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചെ​റു​തോ​ണി, വൈ​കു​ന്നേ​രം നാ​ലി​ന് തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലും ജാ​ഥ പ​ര്യ​ട​നം ന​ട​ത്തും.

വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​ന്‍ ജംഗ്ഷ​നി​ല്‍​നി​ന്ന് ജാ​ഥ​യെ സ്വീ​ക​രി​ക്കും. പ​ഞ്ചാ​യ​ത്ത് ബ​സ്‌സ്റ്റാ​ന്‍​ഡി​ലാ​ണ് പൊ​തു​സ​മ്മേ​ള​നം. നെ​ടു​ങ്ക​ണ്ട​ത്ത് പ​ടി​ഞ്ഞാ​റെ ക​വ​ല​യി​ല്‍​നി​ന്ന് സ്വീ​ക​രി​ച്ച് കി​ഴ​ക്കേ​ക്ക​വ​ല​യി​ലും അ​ടി​മാ​ലി​യി​ല്‍ സെ​ന്‍​ട്ര​ല്‍ ജംഗ്ഷനി​ല്‍​നി​ന്ന് ജാ​ഥ സ്വീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്ത് മൈ​താ​നി​യി​ലും ചെ​റു​തോ​ണി പ​നം​കൂ​ട്ടി ജംഗ്ഷ​നി​ല്‍​നി​ന്ന് സ്വീ​ക​രി​ച്ച് പാ​ര്‍​ട്ടി ഓ​ഫീ​സ് ജംഗ്ഷനി​ലും തൊ​ടു​പു​ഴ​യി​ല്‍ മു​ട്ടം ശ​ങ്ക​ര​പ്പി​ള്ളി​യി​ല്‍​നി​ന്ന് സ്വീ​ക​രി​ച്ച് മ​ങ്ങാ​ട്ടു​ക​വ​ല​യി​ലും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ക്കും. ഇ​രു​ച​ക്രവാ​ഹ​ന റാ​ലി, വാ​ദ്യ​മേ​ള​ങ്ങ​ള്‍, നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ അ​ക​മ്പ​ടി​യാ​കും.

തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് ജാ​ഥ​യെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം അ​തി​ര്‍​ത്തിവ​രെ ഇ​രു​ച​ക്ര​വാ​ഹ​ന റാ​ലി അ​നു​ഗ​മി​ക്കും. ജാ​ഥാ ക്യാ​പ്റ്റ​നൊ​പ്പം കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ, പി.കെ. ബി​ജു, പി.പി. സു​നീ​ര്‍ എം​പി, സാ​ബു ജോ​ര്‍​ജ്, സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ല്‍, ഡോ. ​വ​ര്‍​ഗീ​സ് ജോ​ര്‍​ജ്, മാ​ത്യു കോ​ല​ഞ്ചേ​രി, കെ.​ജി. പ്രേം​ജി​ത്ത്, ഫ്രാ​ന്‍​സി​സ് തോ​മ​സ്, എം.​എ. ല​ത്തീ​ഫ്, ബി​നോ​യി ജോ​സ​ഫ് എ​ന്നി​വ​ര്‍ ജാ​ഥാം​ഗ​ങ്ങ​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്നും കെ. ​സ​ലിം​കു​മാ​ര്‍, സി.​വി. വ​ര്‍​ഗീ​സ്, ജോ​സ് പാ​ല​ത്തി​നാ​ല്‍, പി.​എ​സ്. രാ​ജ​ന്‍, അ​നി​ല്‍ കൂ​വ​പ്ലാ​ക്ക​ല്‍, വി.​ആ​ര്‍. ശ​ശി, വി.​ആ​ര്‍. സ​ജി, മാ​ത്യു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Kerala

എ​ൽ​ഡി​എ​ഫ് പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് തു​ട​ക്കം

കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള എ​ൽ​ഡി​എ​ഫ് പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് തുടക്കമായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്കാണ് തുടക്കമായത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. കാസർഗോഡ്, കണ്ണൂർ, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ്‌ പര്യടനം. ഫെബ്രുവരി 16ന്‌ പാലക്കാട്‌ തരൂരിലാണ് ജാഥ സമാപിക്കുന്നത്.

തെ​ക്ക​ൻ മേ​ഖ​ല ജാ​ഥ ബി​നോ​യ്‌ വി​ശ്വ​വും, മ​ധ്യ​മേ​ഖ​ല ജാ​ഥ ജോ​സ് കെ. ​മാ​ണി​യും ന​യി​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യെ കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക്‌ മു​ന്നി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രി​ക്കും എ​ൽ​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യം.

Kerala

മുഴുവൻ എംഎൽഎമാരെയും ഇറക്കി ജാഥയ്ക്ക് എൽഡിഎഫ്; ധര്‍മടത്ത് മുഖ്യമന്ത്രി ക്യാപ്റ്റനാകും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ എല്‍ഡിഎഫിന്‍റെ 98 എംഎല്‍എമാരും ജാഥ നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിന്‍റെ മൂന്നു മേഖലാ ജാഥകള്‍ക്കു പുറമേയാണ് എല്‍ഡിഎഫിന്‍റെ മുഴുവന്‍ എംഎല്‍എമാരും ജാഥാ നയിക്കാനായി എത്തുന്നത്. ്

കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം, എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിര്‍ദേശിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥായുടെ ക്യാപ്റ്റനാകും. മന്ത്രിമാര്‍ എല്ലാവരും അവരവരുടെ മണ്ഡലത്തില്‍ ക്യാപ്റ്റന്‍മാരാകും. എല്‍ഡിഎഫ് എംഎല്‍എമാര്‍ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റന്‍മാരാകും.

പ്രതിപക്ഷ എംഎല്‍എമാരുള്ള നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികള്‍ ക്യാപ്റ്റന്‍മാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാര്‍ട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളില്‍ ക്യാപ്റ്റന്‍മാര്‍.

എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കൾ ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റന്‍, മാനേജര്‍ പദവികളില്‍ എത്തും. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്‍റെ സംസ്ഥാന മേഖലാ ജാഥ കടന്നു പോകുന്നതിനു മുമ്പോ അതിനു ശേഷമേ ജാഥ നടത്താനാണ് നിര്‍ദേശം.

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ഉദ്ദേശം. വികസന നേട്ടങ്ങള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്റ്റനും ജാഥാംഗങ്ങളും വിശദീകരിക്കും.

National

റാ​ലി​ക്കി​ടെ ഡി.​കെ.​ശി​വ​കു​മാ​റി​ന് ജ​യ് വി​ളി​ച്ചു; പൊ​ട്ടി​ത്തെ​റി​ച്ച് സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ റാ​ലി​ക്കി​ടെ ഡി.​കെ.​ശി​വ​കു​മാ​റി​ന് അ​നു​കൂ​ല​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​വ​രോ​ട് ക്ഷു​ഭി​ത​നാ​യി സി​ദ്ധ​രാ​മ​യ്യ. റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നാ​യി സി​ദ്ധ​രാ​മ​യ്യ​യെ വി​ളി​ച്ച​പ്പോ​ളാ​ണ് ചി​ല യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഡി.​കെ​യ്ക്ക് ജ​യ് വി​ളി​ച്ച​ത്.

ഇ​താ​ണ് മു​ഖ്യ​മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ജ​ന​ക്കൂ​ട്ട​ത്തി​നോ​ട് നി​ശ​ബ്ദ​ത പാ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ക്ഷേ പ്ര​വ​ർ​ത്ത​ക​ർ അ​നു​സ​രി​ക്കാ​തെ വ​ന്ന​തോ​ടെ ആ​രാ​ണ് ഡി​കെ, ഡി​കെ എ​ന്ന് വി​ളി​ച്ചു​പ​റ​യു​ന്ന​തെ​ന്ന് സി​ദ്ധ​രാ​മ​യ്യ ചോ​ദി​ച്ചു. ഇ​തോ​ടെ അ​ധ്യ​ക്ഷ​ൻ ഇ​ട​പെ​ടു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.

എ​ന്നാ​ൽ സി​ദ്ധ​രാ​മ​യ്യ പ്ര​സം​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തി​നു​ശേ​ഷ​വും മു​ദ്രാ​വാ​ക്യ​മു​യ​ർ​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കു പ​ക​ര​മാ​യി വി​ബി-​ജി റാം ​ജി എ​ന്ന പേ​രി​ൽ പു​തി​യ പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന​തി​നെ​തി​രെ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Kerala

കത്തോലിക്ക കോൺഗ്രസ് ജന്മദിന മഹാറാലിയും അന്താരാഷ്‌ട്ര സമ്മേളനവും കണ്ണൂരിൽ

ത​​​​ല​​​​ശേ​​​​രി: സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ സ​​​​മു​​​​ദാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യി​​​​ട്ട് 108 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ. സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 108-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ജ​​​​ന്മ​​​​ദി​​​​ന​​​​മ​​​​ഹാ​​​​റാ​​​​ലി, അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മ്മേ​​​​ള​​​​നം തു​​​​ട​​​​ങ്ങി വി​​​​പു​​​​ല​​​​മാ​​​​യ പ​​​​രി​​​​പാ‌​​​​ട‌ി​​​​ക​​​​ളോ​​​​ടെ മാ​​​​ർ​​​​ച്ച് 13,14 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ക​​​​ണ്ണൂ​​​​രി​​​​ൽ ന​​​​ട​​​​ക്കും. ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘാ​​​​ട​​​​ക​​​സ​​​​മി​​​​തി​​​​യു​​​​ടെ​​​​യും സ്വാ​​​​ഗ​​​​ത​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​ന്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ക​​​​ണ്ണൂ​​​​രി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ സ​​​​മു​​​​ദാ​​​​യ സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യ​​​​ത്തി​​​​നാ​​​​യി 501 അം​​​​ഗ സം​​​​ഘാ​​​​ട​​​​ക​​​സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. കു​​​​ടി​​​​യി​​​​റ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​സ​​​​മൂ​​​​ഹം, ഹ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം, വി​​​​ക​​​​സ​​​​ന​​​​വി​​​​രു​​​​ദ്ധ രാ​​​​ഷ്‌​​​ട്രീ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും അ​​​​നു​​​​ബ​​​​ന്ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ചു ന​​​​ട​​​​ത്തു​​​​ന്ന ജ​​​​ന്മ​​​​ദി​​​​ന മ​​​​ഹാ​​​​റാ​​​​ലി​​​​യി​​​​ലും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലും ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ൽ​​​​നി​​​​ന്നു മാ​​​​ത്രം ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​ളു​​​​ക​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്കാ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ വി​​​​ജ​​​​യ​​​​ത്തി​​​​നാ​​​​യി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ 18 ഫൊ​​​​റോ​​​​ന​​​​ക​​​​ളി​​​​ലും ഫൊ​​​​റോ​​​​ന​​​ാത​​​ല സം​​​​ഘാ​​​​ട​​​​ക​​​സ​​​​മി​​​​തി​​​​യും ഓ​​​​രോ ഇ​​​​ട​​​​വ​​​​കയിലും ഇ​​​​ട​​​​വ​​​​ക​​​ത​​​ല സം​​​​ഘാ​​​​ട​​​​ക സ​​​​മി​​​​തി​​​​ക​​​​ളും രൂ​​​​പീ​​​​ക​​​​രി​​​​ക്കും.

സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലെ എ​​​​ല്ലാ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ഇ​​​​ന്ത്യ​​​​ക്ക് പു​​​​റ​​​​ത്തു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള സ​​​​മു​​​​ദാ​​​​യ അം​​​​ഗ​​​​ങ്ങ​​​​ളും ക​​​​ർ​​​​ഷ​​​​ക​​​​രും പ​​​​ങ്കെ​​​​ടു​​​​ക്കും. സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ ഹ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​മ്പോ​​​​ഴും വി​​​​വി​​​​ധ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​മ്പോ​​​​ഴും സ​​​​മു​​​​ദാ​​​​യ​​​ശ​​​​ക്തി ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി പോ​​​​രാ​​​​ടു​​​​ന്ന വേ​​​​ദി​​​​യാ​​​​യി മ​​​​ഹാ​​​​സം​​​​ഗ​​​​മം മാ​​​​റു​​​​മെ​​​​ന്ന് രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. പൊ​​​​തു​​​​സ​​​​മൂ​​​​ഹം നേ​​​​രി​​​​ടു​​​​ന്ന വൈ​​​​വി​​​​ധ്യ​​​​മാ​​​​ർ​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യും ക​​​​രു​​​​ത്തും പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​കും മ​​​​ഹാ​​​​റാ​​​​ലി​​​​യും ജ​​​​ന്മ​​​​ദി​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​വു​​​​മെ​​​​ന്ന് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ ഫാ. ​​​ഡോ. ​ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.
മാ​​​​ർ​​​​ച്ച് 13ന് ​​​​പ​​​​താ​​​​ക​​​​പ്ര​​​​യാ​​​​ണ​​​​വും ഛായാ​​​​ചി​​​​ത്ര​ പ്ര​​​​യാ​​​​ണ​​​​വും ന​​​​ട​​​​ക്കും. വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് സ​​​​മ്മേ​​​​ള​​​​ന ന​​​​ഗ​​​​രി​​​​യി​​​​ൽ പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്ത​​​​ൽ. തു​​​​ട​​​​ർ​​​​ന്ന് കേ​​​​ന്ദ്ര വ​​​​ർ​​​​ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി ചേ​​​​രും. 14ന് രാ​​​​വി​​​​ലെ പ​​​ത്തി​​​ന് ​കേ​​​​ന്ദ്ര പ്ര​​​​തി​​​​നി​​​​ധി​​​സ​​​​ഭാ​ സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കും.

44 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും എ​​​​ല്ലാ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​മു​​​​ള്ള ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​ക​​​​ണ്ണൂ​​​​രി​​​​ൽ ല​​​​ക്ഷ​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന മ​​​​ഹാ​​​​റാ​​​​ലി. തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌‌​​​​ട്ര സ​​​​മു​​​​ദാ​​​​യ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സ​​​​ഭാ​​​​മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രും സ​​​​മു​​​​ദാ​​​​യ നേ​​​​താ​​​​ക്ക​​​​ളും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹ്യ, രാ​​​​ഷ്‌‌​​​​ട്രീ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കും. വി​​​​വി​​​​ധ ഫ്ലോ​​​​ട്ടു​​​​ക​​​​ളു​​​​ടെ അ​​​​ക​​​​മ്പ​​​​ടി​​​​യോ​​​​ടെ​​​​യു​​​​ള്ള റാ​​​​ലി​​​​യി​​​​ൽ എ​​​​ല്ലാ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും.

സം​​​​ഘാ​​​​ട​​​​ക സ​​​​മി​​​​തി-​​​​സ്വാ​​​​ഗ​​​​ത​​​സം​​​​ഘം രൂ​​​​പീ​​​​ക​​​​ര​​​​ണ യോ​​​​ഗ​​​​ത്തി​​​​ൽ ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രാ​​​​യ മോ​​​​ൺ. ആ​​​​ന്‍റ​​​​ണി മു​​​​തു​​​​കു​​​​ന്നേ​​​​ൽ, മോ​​​​ൺ. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പാ​​​​ലാ​​​​ക്കു​​​​ഴി, മോ​​​​ൺ. മാ​​​​ത്യു ഇ​​​​ളം​​​​തു​​​​രു​​​​ത്തി​​​​ൽ​​​​പ​​​​ട​​​​വി​​​​ൽ, ചാ​​​​ൻ​​​​സ​​​​ല​​​​ർ റ​​​​വ. ഡോ. ​​​​ജോ​​​​സ​​​​ഫ് മു​​​​ട്ട​​​​ത്തു​​​​കു​​​​ന്നേ​​​​ൽ, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ൽ, പ്ര​​​​ഫ. കെ.​​​​എം. ഫ്രാ​​​​ൻ​​​​സി​​​​സ്, ഫി​​​​ലി​​​​പ്പ് വെ​​​​ളി​​​​യ​​​​ത്ത്, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, രാ​​​​ജേ​​​​ഷ് ജോ​​​​ൺ, ജി​​​​മ്മി അ​​​​യി​​​​ത്ത​​​​മ​​​​റ്റം, അ​​​​ഡ്വ . ഷീ​​​​ജ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, പീ​​​​യൂ​​​​സ് പ​​​​റ​​​​യി​​​​ടം, ജ​​​​യ്സ​​​​ൺ പ​​​​ട്ടേ​​​​രി, സു​​​​രേ​​​​ഷ് കാ​​​​ഞ്ഞി​​​​ര​​​​ത്തി​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക​​​​വും സാം​​​​സ്കാ​​​​രി​​​​ക​​​​വും രാ​​​​ഷ്‌​​​ട്രീ​​​​യ​​​​വു​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ നേ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​വേ​​​​ണ്ടി​​​​യും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​തി​​​​നു​​​വേ​​​​ണ്ടിയും​ 1918 ലാ​​​​ണ് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്.

National

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല

ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല. ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷ ജില്ലാ പോലീസ് മേധാവി നിരസിച്ചു.

കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പോലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. ബാബ്റി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു.

എന്നാൽ, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പോലീസ് സൂചിപ്പിച്ചു. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നൽകിയേക്കും. കരൂർ ദുരന്തത്തിനുശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.

District News

ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു


മീ​ന​ങ്ങാ​ടി: ന​വം​ബ​ർ ര​ണ്ട് വ​രെ വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ വാ​ര​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ വ​യ​നാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ മീ​ന​ങ്ങാ​ടി ടൗ​ണി​ൽ ബോ​ധ​വ​ത്ക​ര​ണ ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു.


മീ​ന​ങ്ങാ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ഷാ​ജി വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കി. ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​യ​നാ​ട് വി​ജി​ല​ൻ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും.

National

ക​രൂ​ർ ദു​ര​ന്തം; വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തെ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ. ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ‍​യ്‌​യു​ടെ വീ​ഡി​യോ പു​റ​ത്തു​വന്നതിനു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

റാ​ലി ന‌​ട​ത്താ​ൻ നേ​താ​ക്ക​ൾ ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ത്ത് കു​റ​ച്ച് ആ​ളു​ക​ൾ​ക്ക് മാ​ത്ര​മെ ഒ​ത്തു​കൂ​ടാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ഇ​വി​ടെ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ വേ​ലു​ച്ചാ​മി​പു​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത് ടി​വി​കെ നേ​താ​ക്ക​ൾ സ്വീ​ക​രി​ച്ചെ​ന്നും സ​ർ​ക്കാ​രി​ന്‍റെ മീ​ഡി​യാ സെ​ക്ര​ട്ട​റി അ​മു​ത പ​റ​ഞ്ഞു.

ദു​ര​ന്ത​ത്തെ കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​തി​നാ​യി​രം പേ​ർ വ​രു​മെ​ന്നാ​ണ് ടി​വി​കെ അ​റി​യി​ച്ച​ത്. മു​ൻ റാ​ലി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​പ​തി​നാ​യി​രം പേ​ർ വ​രു​മെ​ന്ന് ക​ണ​ക്കാ​ക്കി. അ​ത​നു​സ​രി​ച്ച് പോ​ലീ​സ് സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി.

സാ​ധാ​ര​ണ​യാ​യി ഓ​രോ 50 പേ​ർ​ക്കും ഒ​രു പോ​ലീ​സു​കാ​ര​ൻ എ​ന്ന​താ​ണ് രീ​തി. എ​ന്നാ​ൽ ക​രൂ​രി​ൽ ഓ​രോ 20 പേ​ർ​ക്കും ഒ​രു പോ​ലീ​സു​കാ​ര​നെ​യാ​ണ് വി​ന്യ​സി​ച്ച​തെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up