തട്ടാമല മുസ്ലിം ജമാഅത്ത് നടത്തിയ നബിദിന സന്ദേശ റാലി.
കൊട്ടിയം: തട്ടാമല മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നബിദിന സന്ദേശ റാലി നടത്തി.വെള്ളിയാഴ്ച ജുമാ നമസ്കാരാനന്തരം തട്ടാമല പള്ളി വളപ്പില്‍ നിന്നും ആരംഭിച്ച നബിദിന സന്ദേശ റാലി ദേശീയപാതയിലൂടെ പഴയാറ്റിന്‍കുഴി ജംഗ്ഷനില്‍ എത്തിയ ശേഷം തിരികെ പള്ളിയില്‍ സമാപിച്ചു.
തട്ടാമല മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുല്‍ വഹാബ് നഇമിയുടെ പ്രാര്‍ഥനയോടെയാണ് റാലി ആരംഭിച്ചത്. ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് കമറുദീന്, ജമാഅത്ത് സെക്രട്ടറി ഷെരീഫ്, ജോയിന്റ് സെക്രട്ടറി വൈ. സുമീര്‍, ട്രഷറര്‍ നൗഷാദ് തൂമ്പാറ്റ്, വൈസ് പ്രസിഡന്റുമാരായ ഹാരിസ്, മുയിനുദീന്‍, ബദറുദീന്‍, സുനീര്‍, അന്‍സാരി, സലാഹുദീന്‍, ഗ്രാമപഞ്ചായത്ത് അംഗം നാസര്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews rally