പ്രതീകാത്മക ചിത്രം
പാലക്കാട്: കള്ളുഷാപ്പിലെ തൊഴിൽനിയമനവുമായി ബന്ധപ്പെട്ട തർക്കത്തെച്ചൊല്ലി മണ്ണാർക്കാട്ട് സിപിഎം-സിഎംപി പ്രവർത്തകർ ഏറ്റുമുട്ടി. വെള്ളിയാഴ്ച രാവിലെ ഇരുപാർട്ടികളിലെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലിസ് ലാത്തിവീശി.
വ്യാഴാഴ്ച ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച രാവിലെ സിപിഎം പ്രവർത്തകർ പട്ടണത്തിൽ പ്രകടനം നടത്തി. ഇതിനിടെ സിഎംപി പ്രവർത്തകരും രംഗത്തെത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായി. തുടർന്ന് പൊലിസ് ലാത്തിവീശുകയായിരുന്നു.
വിരമിച്ച ജീവനക്കാരനു പകരം ജോലിക്കെത്തിയ ആളെ ഷാപ്പിന്റെ കരാറുകാരൻ തിരിച്ചയച്ചെന്നാരോപിച്ചാണ് സിഎംപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ പ്രതിഷേധമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറിയത്.
Tags :