x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീര്‍പ്പാക്കാന്‍ ഇനിയും അരലക്ഷത്തിലേറെ ഫയലുകള്‍; ഉദ്ദേശ്യലക്ഷ്യം നേടാതെ ഫയല്‍ അദാലത്ത്

ബി​​​നു ജോ​​​ര്‍ജ്
Published: April 30, 2026 11:47 PM IST | Updated: April 30, 2026 11:47 PM IST

കോ​​​ഴി​​​ക്കോ​​​ട്: ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ഫ​​​യ​​​ലു​​​ക​​​ള്‍ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ പ്ര​​​ത്യേ​​​ക​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​ദാ​​​ല​​​ത്തി​​​ല്‍ ഉ​​​ദ്ദേ​​​ശ്യ​​​ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കാ​​​നാ​​​യി​​​ല്ല. 2025 ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ല്‍ ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ ന​​​ട​​​ത്തി​​​യ അ​​​ദാ​​​ല​​​ത്തി​​​ലൂ​​​ടെ 60 ശ​​​ത​​​മാ​​​നം ഫ​​​യ​​​ലു​​​ക​​​ള്‍ തീ​​​ര്‍പ്പാ​​​ക്കാ​​​നാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ ഉ​​​ദ്ദേ​​​ശി​​​ച്ച​​​ത്.

സി-ഡി​​​റ്റ് വി​​​ക​​​സി​​​പ്പി​​​ച്ച ഓ​​​ണ്‍ലൈ​​​ന്‍ പോ​​​ര്‍ട്ട​​​ല്‍ വ​​​ഴി മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും വ​​​കു​​​പ്പ് മ​​​ന്ത്രി​​​യും ഫ​​​യ​​​ല്‍ തീ​​​ര്‍പ്പാ​​​ക്ക​​​ല്‍ പു​​​രോ​​​ഗ​​​തി ത​​​ത്സ​​​മ​​​യം നി​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും 53.78 ശ​​​ത​​​മാ​​​നം ഫ​​​യ​​​ലു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണു തീ​​​ര്‍പ്പാ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത്.

2025 ജൂ​​​ണ്‍ 30 വ​​​രെ തീ​​​ര്‍പ്പാ​​​ക്കാ​​​ന്‍ അ​​​വ​​​ശേ​​​ഷി​​​ച്ചി​​​രു​​​ന്ന​​​ത് 1,33,225 ഫ​​​യ​​​ലു​​​ക​​​ളാ​​​ണ്. ഇ​​​തി​​​ല്‍ 71,649 ഫ​​​യ​​​ലു​​​ക​​​ളി​​​ല്‍ തീ​​​ര്‍പ്പു​​​ ക​​​ൽ​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞു. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ഫ​​​യ​​​ലു​​​ക​​​ളു​​​ടെ എ​​​ണ്ണം 61,576. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ല്‍ തീ​​​ര്‍പ്പാ​​​ക്കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന 42211 ഫ​​​യ​​​ലു​​​ക​​​ളി​​​ല്‍ 198,38 ഫ​​​യ​​​ലു​​​ക​​​ളും (47 ശ​​​ത​​​മാ​​​നം) വ​​​കു​​​പ്പ് അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​ടെ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ അ​​​വ​​​ശേ​​​ഷി​​​ച്ചി​​​രു​​​ന്ന 91.014 ഫ​​​യ​​​ലു​​​ക​​​ളി​​​ല്‍ 51,811 എ​​​ണ്ണ​​​വു​​​മാ​​​ണ് (56.93 ശ​​​ത​​​മാ​​​നം) തീ​​​ര്‍പ്പാ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത്.

ഫ​​​യ​​​ല്‍ അ​​​ദാ​​​ല​​​ത്ത് കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലും പ്ര​​​ത്യേ​​​ക നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍മാ​​​രെ നി​​​യ​​​മി​​​ക്കു​​​ക​​​യും അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍, ഓ​​​രോ സെ​​​ക്‌​​​ഷ​​​നി​​​ലെ​​​യും ഫ​​​യ​​​ലു​​​ക​​​ള്‍ വ്യ​​​ത്യ​​​സ്ത വി​​​ഷ​​​യ​​​ങ്ങ​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​വ​​​യാ​​​യി​​​രി​​​ക്കേ എ​​​ല്ലാ സെ​​​ക്‌​​​ഷ​​​നു​​​ക​​​ള്‍ക്കും ഏ​​​കീ​​​കൃ​​​ത ടാ​​​ര്‍ഗ​​​റ്റ് ന​​​ല്‍കി​​​യ​​​താ​​​ണ് ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ത​​​ട​​​സ​​​മാ​​​യ​​​തെ​​​ന്നാ​​​ണ് വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

Tags : files disposed Adalat achieve objective

Recent News

Corehub Up