ലെക്സസ് Es 350h
കൊച്ചി: ലെക്സസ് ഇന്ത്യ എട്ടാം തലമുറ പ്രീമിയം സെഡാനായ പുതിയ Es350hന്റെ ബുക്കിംഗ് ആരംഭിച്ചു. സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ Es 350h, എക്സ്ക്വിസിറ്റ്, ലക്ഷ്വറി എന്നീ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്.
യഥാക്രമം 66.10 ലക്ഷവും രൂപയും71.80 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ഇന്ത്യയിൽ നിർമിക്കുന്ന ഈ മോഡൽ, വിശാലമായ ഇന്റീരിയർ, 14 ഇഞ്ച് ടച്ച്സ്ക്രീൻ മൾട്ടിമീഡിയ സിസ്റ്റം, പുതിയ ലെക്സസ് സേഫ്റ്റി സിസ്റ്റം+, മെച്ചപ്പെട്ട ഹൈബ്രിഡ് സാങ്കേതികവിദ്യ എന്നിവയോടെയാണ് എത്തുന്നത്.
രാജ്യത്തെ എല്ലാ ലെക്സസ് ഗസ്റ്റ് എക്സ്പീരിയൻസ് സെന്ററുകളിലും ബുക്കിംഗ് ആരംഭിച്ചതായി കന്പനി അറിയിച്ചു.
Tags : Es350h LexusIndia bookings Starting Business