x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 10:27 PM IST | Updated: July 19, 2026 10:27 PM IST

ജോ​ൺ ബോ​സ്കോ

വി​ഴി​ഞ്ഞം: തു​മ്പ​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു. വ​ലി​യ​വേ​ളി അ​ലീ​ന നി​വാ​സി​ൽ ജോ​ൺ ബോ​സ്കോ (61) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4.45 ഓ​ടെ​യാ​ണ് സം​ഭ​വം. ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജോ​ൺ ബോ​സ്കോ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് പേ​ർ നീ​ന്തി​ക​യ​റി​യി​രു​ന്നു. വ​ള്ള​ത്തി​ന്‍റെ ഉ​ട​മ അ​ജി, തോ​മ​സ്, ഔ​സേ​പ്പ്, സ​ഞ്ജീ​വ് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ജോ​ൺ ബോ​സ്കോ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​ത്.

തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ​തോ​ടെ മ​റ്റു​ള്ള​വ​ർ നീ​ന്തി ക​യ​റി​യെ​ങ്കി​ലും ജോ​ൺ ബോ​സ്കോ തി​ര​യി​ൽ​പ്പെ​ട്ട് അ​വ​ശ​നാ​യി​രു​ന്നു. ഒ​പ്പ​മു​ള്ള​വ​രെ​ത്തി ഇ​ദ്ദേ​ഹ​ത്തെ ക​ര​യ്ക്ക് ക​യ​റ്റി​യ​തി​ന് പി​ന്നാ​ലെ ചാ​ക്ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines Fisherman Death

Recent News

Corehub Up