Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fisherman

മു​ത​ല​പൊ​ഴി​യി​ൽ വീ​ണ്ടും അ​പ​ക​ടം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ട​ലി​ൽ വീ​ണു

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പൊ​ഴി​യി​ൽ വീ​ണ്ടും അ​പ​ക​ടം. ചെ​റു​വ​ള്ളം തി​ര​യി​ൽ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ട​ലി​ൽ വീ​ണു. വ​ർ​ക്ക​ല ഒ​ന്നാം പാ​ലം സ്വ​ദേ​ശി താ​ഹ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ഷ്കി​ൻ റ​സൂ​ൽ എ​ന്ന ചെ​റു​വ​ള്ളം തി​ര​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. താ​ഹ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മു​ൻ​പും മു​ത​ല​പൊ​ഴി​യി​ലെ ഇ​തേ സ്ഥ​ല​ത്ത് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്.

District News

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു


വി​ഴി​ഞ്ഞം: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് വ​ള്ള​മ​ടു​പ്പി​ക്കു​ന്ന​തി​നി​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. കോ​ട്ട​പ്പു​റം ച​രു​വി​ള കോ​ള​നി​യി​ൽ റി​ച്ചാ​ർ​ഡ് (48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മീ​ൻ പി​ടി​ത്തം ക​ഴി​ഞ്ഞ് വ​ള്ളം വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​നു സ​മീ​പം അ​ടു​പ്പി​ക്കു​ന്ന​തി​നി​ടെ​കു​ഴ​ഞ്ഞ് വീ​ണ റി​ച്ചാ​ർ​ഡി​നെ കു​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തീ​ര​ദേ​ശ പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കി.

Kerala

വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ട​ലി​ൽ വീ​ണ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ അ​വ​ശ​നി​ല​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ട​ലി​ൽ വീ​ണ് മ​രി​ച്ചു. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം ച​രു​വി​ള കോ​ള​നി​യി​ൽ റി​ച്ചാ​ർ​ഡ് ജോ​ൺ (47) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്‌​ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് വി​ഴി​ഞ്ഞം ഹാ​ർ​ബ​റി​ലെ​ത്തി​യ വ​ള്ള​ത്തി​ൽ നി​ന്നാ​ണ് അ​വ​ശ​നി​ല​യി​ലാ​യ റി​ച്ചാ​ർ​ഡ് ക​ട​ലി​ലേ​ക്ക് വീ​ണ​ത്. തി​ങ്ക​ളാ​ഴ​ച പു​ല​ർ​ച്ചെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​താ​യി​രു​ന്നു റി​ച്ചാ​ർ​ഡ് ജോ​ൺ.

ഒ​പ്പം സു​ഹൃ​ത്തു​ക്ക​ളാ​യ സോ​ള​മ​ൻ, സ്റ്റാ​ൻ​ലി എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. തി​രി​കെ ഒ​ൻ​പ​തോ​ടെ വി​ഴി​ഞ്ഞം ഹാ​ർ​ബ​റി​ലെ​ത്തി​യ റി​ച്ചാ​ർ​ഡ് വ​ള്ളം അ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ട​ലി​ലേ​ക്ക് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സോ​ള​മ​ൻ ക​ട​ലി​ലേ​ക്ക് ചാ​ടി റി​ച്ചാ​ർ​ഡി​നെ ഉ​യ​ർ​ത്തി​യെ​ടു​ത്തു. ഉ​ട​ൻ​ത​ന്നെ വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Kerala

ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൃ​ശൂ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ തെ​റി​ച്ചു വീ​ണ് കാ​ണാ​താ​യ മ​ത്സ്യ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​ങ്ങ​ണ്ടി​യൂ​ർ ഏ​ത്താ​യി​ക​രു​പ്പ​യി​ൽ ശ​ങ്കു​രു മ​ക​ൻ വി​ജീ​ഷാ​ണ് മ​രി​ച്ച​ത്.

ഫൈ​ബ​ർ വ​ള്ള​ത്തി​ൽ നി​ന്നും ക​ട​ലി​ൽ തെ​റി​ച്ചു വീ​ണു കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മൂ​ന്നു ദി​വ​സം കോ​സ്റ്റ​ൽ പോ​ലീ​സും ഫി​ഷ​റീ​സ് വി​ഭാ​ഗ​വും ക​ട​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വി​ജീ​ഷി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ന്ന് രാ​വി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ട​ലി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ട​താ​യി കോ​സ്റ്റ​ൽ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ആ​ഴ​ക്ക​ട​ലി​ൽ ഒ​ഴു​കി ന​ട​ന്നി​രു​ന്ന മൃ​ത​ദേ​ഹം പോ​ലീ​സ് സം​ഘം ബോ​ട്ടി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു.

District News

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പാ​മ്പുക​ടി​യേ​റ്റ് മ​രി​ച്ചു

മം​ഗ​ല​പു​രം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​നാ​യി ക​ട​ൽ തീ​ര​ത്തു​ള്ള ഷെ​ഡി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പാ​മ്പു ക​ടി​യേ​റ്റ് മ​രി​ച്ചു. വെ​ട്ടു​തു​റ ചാ​ന്നാ​ങ്ക​ര അ​ർ ത്തി ​യി​ൽ പു​ര​യി​ട​ത്തി​ൽ സേ​വ്യ​ർ ലോ​പ്പ​സ് (55) ആ​ണ് മ​രി​ച്ച​ത്.


പു​ല​ർ​ച്ചെ 1.30 നാ​ണ് സം​ഭ​വം. "ത​ണ​ൽ ' ഷെ​ഡി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ​യാ​യി​രു​ന്നു പാ​മ്പു​ക​ടി​യേ​റ്റ​ത്. പു​ല​ർ​ച്ചെ മത്സ്യബ​ന്ധ​ന​ത്തി​നു പോ​കാ​നാ​യി തൊ​ഴി​ലാ​ളി​ക​ൾ രാ​ത്രി ഇ​വി​ടെ​യാ​ണ് കി​ട​ക്കാ​റു​ള്ള​ത്.
ക​ട​ലി​ൽ പോ​കാ​നു​ള്ള സ​മ​യ​മാ​യ​പ്പോ​ൾ തൊ​ഴി​ലാ​ളി​ൾ വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സേ​വ്യ​റി​ന് ബോ​ധ​മി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് തൊട്ടടുത്ത് വ​ല​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ടെ​ത്തി.

Kerala

ക​ഠി​നം​കു​ള​ത്ത് മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ള​ത്ത് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് സ്വ​ദേ​ശി​യാ​യ അ​ല​ക്‌​സ് മാ​ന്വ​ല്‍ പെ​രേ​ര (56)നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന് രാ​വി​ലെ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ക​ട​പ്പു​റ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ഇ​ദ്ദേ​ഹം ഉ​ള്‍​പ്പെ​ടെ ആ​റ് പേ​ര​ട​ങ്ങു​ന്ന സം​ഘം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​വെ​യാ​ണ് ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ നീ​ന്തി ക​ര​യ്ക്ക് ക​യ​റി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​ല​ക്‌​സി​നെ തി​ര​യി​ല്‍​പ്പെ​ട്ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ക​ഠി​നം​കു​ളം പോ​ലീ​സും കോ​സ്റ്റ്ഗാ​ര്‍​ഡും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

District News

കൊല്ലം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കൊല്ലം ജില്ലയിൽ ഇന്നും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 26 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു. നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

Latest News

Corehub Up