x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: July 7, 2026 11:47 AM IST | Updated: July 7, 2026 11:47 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: അ​രൂ​രി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. അ​രൂ​ര്‍ പ​ള​ളി​യോ​ട​പ്പു​ര​യ്ക്ക​ല്‍ സു​ബ്ര​മ​ണ്യ​ന്‍(71)​ആ​ണ് മ​രി​ച്ച​ത്.

ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മ്മി​ച്ച വീ​ടി​ന് പ​ഞ്ചാ​യ​ത്ത് ന​മ്പ​ര്‍ കി​ട്ടാ​ന്‍ വൈ​കു​ന്ന​തി​ന്റെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു സു​ബ്ര​മ​ണ്യ​ന്‍ എ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണ് വീ​ട്. ഇ​തു​മൂ​ലം വീ​ട്ടു​ന​മ്പ​ര്‍ കി​ട്ടാ​ന്‍ ത​ട​സ​ങ്ങ​ളു​ണ്ട് എ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ച​ത്.

വീ​ടി​ന് ന​മ്പ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​വ​സാ​ന ഗ​ഡു തു​ക ല​ഭി​ച്ചി​ല്ല. രോ​ഗ​വും ഭാ​ര്യ​യ്ക്കു​ണ്ടാ​യ അ​പ​ക​ട​വും മൂ​ലം മാ​ന​സി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു സു​ബ്ര​മ​ണ്യ​ന്‍.

ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം വീ​ട് പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​വ​സാ​ന ഗ​ഡു​വാ​യ ഒ​രു​ല​ക്ഷം രൂ​പ​യ്ക്കാ​യി ഒ​രു​പാ​ട് ത​വ​ണ പ​ഞ്ചാ​യ​ത്ത് ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ത്വ​ക്ക് സം​ബ​ന്ധ​മാ​യ അ​സു​ഖം സു​ബ്ര​മ​ണ്യ​നു​ണ്ടാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച്ച മു​ന്‍​പ് അ​ത് മൂ​ര്‍​ച്ഛി​ച്ചു.

തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ സു​ബ്ര​മ​ണ്യ​നെ കാ​ണാ​താ​യി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

(ജീ​വി​ത​ത്തി​ലെ വി​ഷ​മ​സ​ന്ധി​ക​ള്‍​ക്ക് ആ​ത്മ​ഹ​ത്യ​യ​ല്ല പ​രി​ഹാ​രം. സ​മ്മ​ര്‍​ദ്ദ​ങ്ങ​ള്‍ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ച്ചേ​ക്കി​ല്ലെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​കു​മ്പോ​ള്‍ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക. 1056 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കൂ, ആ​ശ​ങ്ക​ക​ള്‍ പ​ങ്കു​വെ​യ്ക്കൂ)

Tags : fisherman found dead alappuzha suicide

Recent News

Corehub Up