x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്നും മ​ഴ ക​ന​ക്കും; അ​ഞ്ച് ജി​ല്ല​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്

വെബ് ഡെസ്‌ക്
Published: July 7, 2026 06:05 AM IST | Updated: July 7, 2026 06:05 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. അ​ഞ്ച് ജി​ല്ല​ക​ളി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​ഞ്ച് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തെ​ക്ക​ൻ ഗു​ജ​റാ​ത്ത് തീ​രം മു​ത​ൽ വ​ട​ക്ക​ൻ കേ​ര​ള തീ​രം വ​രെ സ​മു​ദ്ര​നി​ര​പ്പി​ൽ തീ​ര​ദേ​ശ ന്യൂ​ന​മ​ർ​ദ​പാ​ത്തി സ്ഥി​തി​ചെ​യ്യു​ന്ന​താ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​തു​കൂ​ടാ​തെ തെ​ക്ക​ൻ ജാ​ർ​ഖ​ണ്ഡി​നും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള വ​ട​ക്ക​ൻ ഒ​ഡീ​ഷ​യു​ടെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും മു​ക​ളി​ലാ​യി തീ​വ്ര​ന്യൂ​ന​മ​ർ​ദ​വും സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. ഇ​ത് ജാ​ർ​ഖ​ണ്ഡ്, വ​ട​ക്ക​ൻ ഛത്തീ​സ്ഗ​ഢ്, അ​തി​നോ​ട് ചേ​ർ​ന്നു​ള്ള കി​ഴ​ക്ക​ൻ മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ വ​ട​ക്ക് - പ​ടി​ഞ്ഞാ​റ് ദി​ശ​യി​ലേ​ക്ക് നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം.

 

Tags : heavy rainfall weather update rain weather report

Recent News

Corehub Up