x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: July 7, 2026 07:12 AM IST | Updated: July 7, 2026 07:12 AM IST

പ്രതീകാത്മക ചിത്രം

ഭോ​​​​പ്പാ​​​​ൽ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​ൽ ര​​​​ണ്ട് ഹി​​​​ന്ദു അം​​​​ഗ​​​​ങ്ങ​​​​ളെ​​​​ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി സം​​​​സ്ഥാ​​​​ന വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​താ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

2025ലെ ​​​​വ​​​​ഖ​​​​ഫ് ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഹി​​​​ന്ദു അം​​​​ഗ​​​​ങ്ങ​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി രൂ​​​​പ​​​വ​​​ത്ക​​​​രി​​​​ച്ച രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡാ​​​​ണ് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലേ​​​​തെ​​​​ന്ന് സം​​​​സ്ഥാ​​​​നം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ പ​​​​ത്തം​​​​ഗ വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​ന്‍റെ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി സാ​​​​ൻ​​​​വാ​​​​ർ പ​​​​ട്ടേ​​​​ലി​​​​ലെ നി​​​​യ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യി​​​​രു​​​​ന്നു. മ​​​​നോ​​​​ജ് മ​​​​ൽ​​​​പാ​​​​നി​​​​യും അ​​​​നി​​​​മേ​​​​ഷ് ഭാ​​​​ർ​​​​ഗ​​​​വ​​​​യു​​​​മാ​​​​ണ് ബോ​​​​ർ​​​​ഡി​​​​ലെ ഹി​​​​ന്ദു അം​​​​ഗ​​​​ങ്ങ​​​​ൾ.

വ​​​​ഖ​​​​ഫ് നി​​​​യ​​​​മം 1995ലെ ​​​​സെ​​​​ക്ഷ​​​​ൻ 13(1) നെ 2025 ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ലൂ​​​​ടെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സെ​​​​ക്‌ഷൻ 14 പ്ര​​​​കാ​​​​ര​​​​മാ​​​​ണ് സം​​​​സ്ഥാ​​​​നം വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് പു​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

Tags : Waqf Board reorganized Hindu

Recent News

Corehub Up