x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യപിച്ച് അപകടമുണ്ടാക്കി ഊബര്‍ ഡ്രൈവര്‍; പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയോടി

കൊച്ചി ബ്യൂറോ
Published: July 7, 2026 12:00 PM IST | Updated: July 7, 2026 12:00 PM IST

പോലീസ് കസ്റ്റഡിയിലെടുത്ത ഊബര്‍ ടാക്‌സി ഡ്രൈവര്‍ ഫാരിഷ്

വൈപ്പിന്‍: മദ്യലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത ഊബര്‍ ടാക്‌സി ഡ്രൈവര്‍ മുന്‍ കാപ്പ കേസ് പ്രതി ആണെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി. തിങ്കളാഴ്ച വൈകുന്നേരം മുളവുകാട് പോലീസ് സ്റ്റേഷനിലാണ് സംഭവം.

തൃശൂര്‍ കോതപറമ്പ് ആല സ്വദേശി വൈപ്പിപ്പാടത്ത് ഫാരിഷിനെ (38) പോലീസ് ജീപ്പില്‍ പിന്തുടര്‍ന്ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡ് ഭാഗത്തു നിന്നും പിടികൂടി. പ്രതിയെ സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെ ഇയാള്‍ ജീപ്പിന്‍റെ ഡോറും മറ്റും ചവിട്ടി കേടുപാട് വരുത്തി. 10,000 രൂപയോളം നഷ്ടം വരുത്തിയതായി പോലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ ആലുവ, എറണാകുളം, തൃശൂര്‍ മേഖലകളിലെ പോലീസ് സ്റ്റേഷനില്‍ വിവിധ ക്രിമിനല്‍ കേസുകളുണ്ട്. മാത്രമല്ല കഴിഞ്ഞ വര്‍ഷം ഇയാള്‍ക്കെതിരെ കാപ്പയും ചുമത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വെളിപ്പെട്ടതോടെയാണ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് പിന്നീട് കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ വാഹനം പരിശോധിച്ചതില്‍ നിന്നും സിപ്പ് ലോക്ക് കവറുകളും സിറിഞ്ചും പോലീസ് കണ്ടെടുത്തു. ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയ 15,910 രൂപയും കസ്റ്റഡിയില്‍ എടുത്തു. പൊതു മുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags : Drunk Uber driver police station Crime Arrest

Recent News

Corehub Up