x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പാ​മ്പുക​ടി​യേ​റ്റ് മ​രി​ച്ചു


Published: December 20, 2025 01:11 AM IST | Updated: December 20, 2025 01:11 AM IST

മം​ഗ​ല​പു​രം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​നാ​യി ക​ട​ൽ തീ​ര​ത്തു​ള്ള ഷെ​ഡി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പാ​മ്പു ക​ടി​യേ​റ്റ് മ​രി​ച്ചു. വെ​ട്ടു​തു​റ ചാ​ന്നാ​ങ്ക​ര അ​ർ ത്തി ​യി​ൽ പു​ര​യി​ട​ത്തി​ൽ സേ​വ്യ​ർ ലോ​പ്പ​സ് (55) ആ​ണ് മ​രി​ച്ച​ത്.


പു​ല​ർ​ച്ചെ 1.30 നാ​ണ് സം​ഭ​വം. "ത​ണ​ൽ ' ഷെ​ഡി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ​യാ​യി​രു​ന്നു പാ​മ്പു​ക​ടി​യേ​റ്റ​ത്. പു​ല​ർ​ച്ചെ മത്സ്യബ​ന്ധ​ന​ത്തി​നു പോ​കാ​നാ​യി തൊ​ഴി​ലാ​ളി​ക​ൾ രാ​ത്രി ഇ​വി​ടെ​യാ​ണ് കി​ട​ക്കാ​റു​ള്ള​ത്.
ക​ട​ലി​ൽ പോ​കാ​നു​ള്ള സ​മ​യ​മാ​യ​പ്പോ​ൾ തൊ​ഴി​ലാ​ളി​ൾ വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സേ​വ്യ​റി​ന് ബോ​ധ​മി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് തൊട്ടടുത്ത് വ​ല​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ടെ​ത്തി.

Tags : Fisherman dies

Recent News

Corehub Up