അഭിഷേക് ബാനർജി
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് ആശ്വാസം. അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് കെട്ടിടം പൊളിച്ച നടപടി അടിയന്തരമായി നിർത്തിവയ്ക്കാൻ കോൽക്കത്ത ഹൈക്കോടതി നിർദേശിച്ചു.
സൗത്ത് 24 പർഗാന ജില്ലയിലെ അംതാലയിലെ ഓഫീസ് കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ച് പ്രാദേശിക ഭരണകൂടം പൊളിച്ചുനീക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു കെട്ടിടം പൊളിച്ചുനീക്കിയത്.
കോടതി വിഷയം പരിഗണിക്കുന്നതുവരെ കേസിലെ എല്ലാ കക്ഷികളോടും തൽസ്ഥിതി തുടരാൻ നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും റെഗുലർ ബഞ്ച് മുൻപാകെ ഹാജരാക്കാനും കോടതി നിർദേശിച്ചു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines Abhishek Banerjee