x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് എ​ക്‌​സ്പ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നീ​ട്ടി; റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി

വെബ് ഡെസ്‌ക്
Published: October 22, 2026 08:07 PM IST | Updated: October 22, 2026 08:07 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ - ധ​ൻ​ബാ​ദ് എ​ക്‌​സ്പ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നീ​ട്ടി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ബി​ജെ​പി സം​സ്‌​ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ, ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്‌​ണ​ദാ​സ് എ​ന്നി​വ​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

സം​സ്ഥാ​ന​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​നും റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​നും ന​ന്ദി പ​റ​യു​ന്ന​താ​യും പി.​കെ.​കൃ​ഷ്‌​ണ​ദാ​സ് പ​റ​ഞ്ഞു.

ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നീ​ട്ടാ​നു​ള്ള ആ​വ​ശ്യ​ത്തെ എ​തി​ർ​ത്ത കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ആ​ല​പ്പു​ഴ എം​പി​യു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ന​ട​പ​ടി സ​ങ്കു​ചി​ത​മാ​യി​പ്പോ​യെ​ന്നും കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ന്നോ​ട്ട് വെ​ച്ച ആ​രോ​പ​ണ​ങ്ങ​ൾ എ​ല്ലാം അ​ടി​സ്‌​ഥാ​ന ര​ഹി​ത​മാ​ണ്.

കേ​ര​ള​ത്തി​നാ​യി കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ അ​ട​ക്കം വ​ലി​യ റെ​യി​ൽ പ​ദ്ധ​തി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി വ​രി​ക​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച പു​തി​യ വി​സ്‌​റ്റാ​ഡോം കോ​ച്ചു​ക​ളു​ടെ പി​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ ചി​ല യു​ഡി​എ​ഫ് എം​പി​മാ​ർ ന​ട​ത്തു​ന്ന ത​മ്മി​ല​ടി കാ​ണു​മ്പോ​ൾ സ​ഹ​താ​പ​മാ​ണ് തോ​ന്നു​ന്ന​തെ​ന്നും പി.​കെ.​കൃ​ഷ്‌​ണ​ദാ​സ് പ​റ​ഞ്ഞു.

Tags : Dhanbad Express Alappuzha Dhanbad Express extended to Thiruvananthapuram Railway Ministry

Recent News

Corehub Up